ഇരട്ടനായകന്മാരായി ജയസൂര്യയും മണിക്കുട്ടനും കാവ്യ നായിക

‘ബോയ്‌ഫ്രണ്ടി’നുശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും യുവതാരങ്ങൾക്ക്‌ മുൻതൂക്കം. വിനയൻ പരിചയപ്പെടുത്തിയ ജയസൂര്യയും മണിക്കുട്ടനും ഇരട്ടനായകന്മാരായി എത്തുന്ന ഈ സിനിമയിൽ കാവ്യാമാധവനാണ്‌ നായിക. ‘ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യനു’ശേഷം ജയസൂര്യ-കാവ്യ ജോഡി അണിനിരക്കുന്ന വിനയൻ ചിത്രം നിർമ്മിക്കുന്നത്‌ ഗോകുലം ഗോപാലനാണ്‌.

പതിവുപോലെ പുതുമയുളള കഥാതന്തുവാണ്‌ ഇക്കുറിയും വിനയൻ അവതരിപ്പിക്കുന്നത്‌. ഹിറ്റുകൾ കുറഞ്ഞ ജയസൂര്യ ഗുരുവിന്റെ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ്‌ നടത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. രണ്ടാമതു സിനിമ എന്ന നിലയ്‌ക്ക്‌ മണിക്കുട്ടനും ചിത്രം നിർണായകമാകും.

ആർട്ട്‌ ഫിലിം തട്ടകത്തിൽ കയറിപ്പറ്റിയ കാവ്യാമാധവൻ കമേഴ്‌സ്യൽ ചിത്രങ്ങളിൽ വീണ്ടും സജീവമാകാനുളള ശ്രമത്തിലാണ്‌. ജോഷിയുടെ ‘ലയൺ’ കാവ്യക്ക്‌ വഴിത്തിരിവായേക്കും. ശാരി എന്ന സാധാരണക്കാരിയായ അധ്യാപികയുടെ വേഷമാണ്‌ ലയണിൽ. ദിലീപ്‌-കാവ്യ ഭാഗ്യജോഡിയാണ്‌ ഈ ജോഷി ചിത്രത്തിൽ പ്രധാന ആകർഷണം. റൺവേയിലാണ്‌ ഈ ടീം ഒടുവിൽ ഒന്നിച്ചത്‌.

Generated from archived content: cinema2_nov30_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here