കാർത്തിക വമ്പന്മാർക്കൊപ്പം

ജോഷി, ഐ.വി.ശശി എന്നീ തലമുതിർന്ന സംവിധായകർക്കൊപ്പം ഒരേ സമയം സഹകരിക്കാനായതിന്റെ ത്രില്ലിലാണ്‌ നടി കാർത്തിക ഇപ്പോൾ. ദിലീപ്‌ രാഷ്‌ട്രീയക്കാരനായി പ്രത്യക്ഷപ്പെടുന്ന ‘ലയണി’ൽ സഹോദരീവേഷമാണ്‌ കാർത്തികക്ക്‌. ‘മീശമാധവനി’ൽ ദിലീപിന്റെ സഹോദരിയായി എത്തിയപ്പോഴാണ്‌ കാർത്തികയെ ചലച്ചിത്ര പ്രവർത്തകർ ശ്രദ്ധിച്ചു തുടങ്ങിയത്‌.

മമ്മൂട്ടി ഇരട്ടവേഷത്തിലെത്തുന്ന ‘ബൽറാം V/s താരാദാസ്‌’ കാർത്തികക്ക്‌ മുഖ്യവേഷമാണ്‌. താരനിബിഡമായ ചിത്രം കാർത്തികക്ക്‌ അനുകൂലമാകുമെന്നാണ്‌ പൊതുവെയുളള വിലയിരുത്തൽ. മൂന്നു നായികമാരിലൊരാളായി ശ്രദ്ധേയപ്രകടനം കാഴ്‌ചവെച്ച ‘അപരിചിത’നിലാണ്‌ കാർത്തിക ഒടുവിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്‌. കുഞ്ചാക്കോ ബോബന്റെ നായികയായി പ്രത്യക്ഷപ്പെട്ട ‘ഫൈവ്‌ ഫിംഗേഴ്‌സ്‌’ വൻ പരാജയമായത്‌ നായികക്ക്‌ തിരിച്ചടിയായിരുന്നു. പത്രപ്രവർത്തകയുടെ റോളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെച്ച ‘ശംഭു’ അടക്കം കാർത്തികയുടെ പല ചിത്രങ്ങളും പെട്ടിക്കുളളിലാണ്‌.

Generated from archived content: cinema2_nov23_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here