ജയരാജിന്റെ ജയറാം ചിത്രം ‘ആനച്ചന്തം’

നീണ്ട ഇടവേളക്കുശേഷം ജയറാമിനെ നായകനാക്കി ജയരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ ‘ആനച്ചന്തം’ എന്നു പേരിട്ടു. പേര്‌ സൂചിപ്പിക്കുന്നതുപോലെ ആനയുമായി ബന്ധപ്പെട്ട കഥയാണ്‌ ചിത്രത്തിന്റേത്‌. ആനക്കാരനായിട്ട്‌ ജയറാം രൂപം മാറുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. തിരക്കഥ പൂർത്തിയായ ചിത്രത്തിന്റെ താരനിർണ്ണയം ഉടൻ തുടങ്ങും. സുരേഷ്‌ഗോപിയുടെ ‘അശ്വാരൂഢൻ’ പൂർത്തീകരിച്ച ശേഷം ജയരാജ്‌ ‘ആനച്ചന്ത’ത്തിന്റെ അണിയറ ജോലികളിലേക്ക്‌ കടക്കും.

ആനക്കമ്പക്കാരനായ ജയറാം ആദ്യമായാണ്‌ ആനക്കഥയിൽ വേഷമിടുന്നത്‌. ലോഹിതദാസിന്റെ ചിത്രത്തിൽ ജയറാമിന്‌ ഇത്തരത്തിൽ ഒരു കഥാപാത്രത്തെ ലഭിച്ചിരുന്നു. എന്നാൽ പൊടുന്നനെ പ്രൊജക്‌ട്‌ മാറ്റിവെക്കപ്പെടുകയായിരുന്നു. മീരാജാസ്‌മിൻ നായികയാകുന്ന ചിത്രത്തിന്റെ തിരക്കിലാണ്‌ ലോഹി ഇപ്പോൾ. ജയറാം-കാവ്യ ജോഡികളെ അണിനിരത്തിയാണ്‌ ലോഹി ആനക്കഥ പ്ലാൻ ചെയ്‌തിരുന്നത്‌.

‘മധുചന്ദ്രലേഖ’യുടെ വിജയത്തെ തുടർന്ന്‌ ജയറാമിന്‌ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്‌. സൂക്ഷ്‌മതയോടെയാണത്രെ ജയറാം ഇപ്പോൾ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്‌. രാജസേനന്റെ പുതിയ ചിത്രത്തിലും നായകൻ ജയറാം തന്നെ. തിരക്കഥ ചർച്ചകൾ തിരക്കിട്ടു നടക്കുന്ന ഈ സിനിമയിൽ ‘ആനച്ചന്ത’ത്തെ തുടർന്ന്‌ ജയറാം സഹകരിക്കും. ബിജു വട്ടപ്പാറയാണ്‌ തിരക്കഥാകൃത്ത്‌.

Generated from archived content: cinema2_may24_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English