മുക്കുവനും സൈനികനുമായി മോഹൻലാൽ

ഡോ.എസ്‌.ജനാർദ്ദനന്റെ കന്നിസംവിധാന സംരംഭമായ ‘മഹാസമുദ്ര’ത്തിലൂടെ മോഹൻലാൽ ആദ്യമായി മുക്കുവവേഷമണിയുന്നു. പത്മരാജന്റെ തൂവാനത്തുമ്പികളിലെ ‘മേഘം പൂത്തു തുടങ്ങി…..’ എന്നു തുടങ്ങുന്ന ഗാനരംഗത്ത്‌ സുമലതയോടൊത്ത്‌ മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുളള മോഹൻലാൽ ഒരു മുക്കുവന്റെ മാനസിക സംഘർഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്‌ ഇതാദ്യമായാണ്‌. ‘ചെമ്മീനി’ൽ സത്യൻ അവതരിപ്പിച്ച പളനിക്കും ‘അമര’ത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അച്ചൂട്ടിക്കും ശേഷം മലയാളക്കര കീഴടക്കാനെത്തുകയാണ്‌ ‘മഹാസമുദ്ര’ത്തിലെ ഇസഹാക്ക്‌. പത്മപ്രിയയാണ്‌ ഈ ചിത്രത്തിൽ മോഹൻലാലിന്റെ ജോഡി. ഇതിനകം ടെലിവിഷൻ രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.എസ്‌. ജനാർദ്ദനനാണ്‌ മഹാസമുദ്രം സംവിധാനം ചെയ്യുന്നത്‌.

മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈനികനായാണ്‌ മോഹൻലാൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്‌. കാർഗിൽ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിൽ നിർണായകമാണെന്നാണ്‌ ചലച്ചിത്ര പ്രവർത്തകർ പറയുന്നത്‌. മോഹൻലാൽ പട്ടാളക്കാരനായി ഒന്നിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ഇത്‌ അതിൽ നിന്നൊക്കെ വ്യത്യസ്‌തമാണത്രെ. രാജീവ്‌ ഗാന്ധി കൊലപാതകം അന്വേഷിച്ച മേജർ രവി സംവിധായകനാകുമ്പോൾ ചിത്രത്തിന്റെ വിശ്വാസ്യത കൂടുമെന്നാണ്‌ ചലച്ചിത്ര നിരൂപകരും കണക്കുകൂട്ടുന്നത്‌.

Generated from archived content: cinema2_may18.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here