ദിലീപിന്റെ ‘ചെസ്‌’ കൊച്ചിയിൽ

സൂപ്പർസ്‌റ്റാർ ഫിലിംസിന്റെ ബാനറിൽ രാജ്‌ബാബു സംവിധാനം ചെയ്യുന്ന ദിലീപ്‌ ചിത്രം ‘ചെസ്‌’ കൊച്ചിയിൽ പുരോഗമിക്കുന്നു. ഭാവനയാണ്‌ ദിലീപിന്റെ നായിക. മഹി നിർമ്മിക്കുന്ന ചെസിൽ ഹരിശ്രീ അശോകൻ, സലിംകുമാർ, വിജയരാഘവൻ, സായ്‌കുമാർ, ജഗതി ശ്രീകുമാർ, ഭീമൻരഘു, ബാബുരാജ്‌, കലാശാല ബാബു, ജനാർദ്ദനൻ, ആശിഷ്‌ വിദ്യാർത്ഥി, റാണി, പ്രിയങ്ക, ബേബി നയൻതാര തുടങ്ങിയവരും പ്രധാന താരങ്ങളാണ്‌.

ഉദയകൃഷ്‌ണയും സിബി.കെ.തോമസും തിരക്കഥ രചിക്കുന്ന ‘ചെസി’ൽ വയലാർ ശരത്‌ചന്ദ്രവർമ്മ-ബേണി ഇഗ്നേഷ്യസ്‌ ടീം ഗാനങ്ങളൊരുക്കുന്നു. കെ.ജെ. യേശുദാസ്‌, ചിത്ര എന്നിവരാണ്‌ ഗായകർ. ഛായാഗ്രഹണം-സഞ്ഞ്‌ജീവ്‌ ശങ്കർ, വാർത്താപ്രചരണം-എ.എസ്‌.ദിനേശ്‌.

മാതാപിതാക്കൾക്കുവേണ്ടി മകൻ നടത്തുന്ന ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നു. ജൂലൈയിൽ പ്രദർശത്തിനെത്തും. ദിലീപിന്റെ കരിയറിൽ നിർണായക കഥാപാത്രമാണ്‌ ‘ചെസി’ലെ വിജയകൃഷ്‌ണൻ.

Generated from archived content: cinema2_may12_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here