പൃഥ്വി, റോമ ഷാഫിയുടെ ‘ചോക്ലേറ്റി’ൽ

ഷാഫി മായാവിക്കുശേഷം പൃഥ്വിരാജിനെവച്ച്‌ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. നോട്ട്‌ബുക്കിലഭിനയിച്ച റോമയാണ്‌ നായിക. ജയസൂര്യയും മുഖ്യവേഷത്തിലുണ്ട്‌. സൂപ്പർതാരങ്ങളെ നായകമാരാക്കി തുടർച്ചയായി ചിത്രങ്ങൾ സംവിധാനം ചെയ്ത ഷാഫി യുവനായകൻ പൃഥ്വിരാജിനൊപ്പം ആദ്യമായാണ്‌ സഹകരിക്കുന്നത്‌.

വലിയവീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ‘കാക്കി’യിൽ നായകനായി അഭിനയിച്ചുവരികയാണ്‌ പൃഥ്വിയിപ്പോൾ. വർഗം, ദി പോലീസ്‌, ഒരുവൻ എന്നീ ചിത്രങ്ങൾക്കുശേഷം പൃഥി പോലീസ്‌ ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്‌. അഴിമതിക്കെതിരെ പോരാടുന്ന നിയമപാലകനായി എത്തുന്ന ചിത്രത്തിൽ ‘ബിഗ്‌ബി’യിലൂടെ മലയാളത്തിൽ രംഗപ്രവേശം ചെയ്‌ത മാനസയാണ്‌ പൃഥ്വിയുടെ ജോഡി. ‘ഉദയനാണ്‌ താര’ത്തിന്റെ തമിഴ്‌ റീമേക്ക്‌ ‘വെള്ളിത്തിര’യും നായകന്‌ പൂർത്തിയാക്കേണ്ടതുണ്ട്‌. തമിഴിൽ ‘മൊഴി’ ഹിറ്റായതോടെ നിരവധി ഓഫറുകളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. സൂപ്പർതാരം രജനീകാന്തിന്റെ പ്രശംസയും ‘മൊഴി’ പൃഥ്വിക്ക്‌ നേടിക്കൊടുത്തു കഴിഞ്ഞു.

‘നോട്ട്‌ബുക്കിൽ’ സേറ എന്ന സ്‌കൂൾ വിദ്യാർത്ഥിനിയായി മികച്ച പ്രകടനം കാഴ്‌ചവച്ച റോമയുടെ രണ്ടാമതു മലയാള ചിത്രമാണ്‌ ചോക്ലേറ്റ്‌. തമിഴ്‌നാട്ടിൽ വേരുകളുള്ള റോമ മോഡലിംഗ്‌ രംഗത്ത്‌ ഏറെ പ്രശസ്തയാണ്‌. ചോക്ലേറ്റ്‌ മലയാളത്തിൽ പുതിയ താരജോഡിക്ക്‌ ജൻമം നൽകുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തൽ.

Generated from archived content: cinema2_mar17_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here