അമ്മ വേഷത്തിൽ സീമ തിളങ്ങുന്നു

തലനരപ്പിച്ച്‌ പ്രേക്ഷകർക്കുമുന്നിലെത്തിയ മുൻകാല നായിക സീമ ശ്രദ്ധ നേടുന്നു. മമ്മൂട്ടി നായകനായ ‘പ്രജാപതി’യിൽ വൃദ്ധ കഥാപാത്രമായി പക്വമായ പ്രകടനം കാഴ്‌ചവെച്ചത്‌ നായികക്ക്‌ കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തേക്കും. നെടുമുടി വേണുവിന്റെ ഭാര്യാവേഷമാണ്‌ ചിത്രത്തിൽ.

നിരവധി സിനിമകളിൽ മമ്മൂട്ടിയുടെ നായികയായി പ്രത്യക്ഷപ്പെട്ട സീമ ഇത്തരം റോളിലെത്തുന്നത്‌ ഇതാദ്യമാണ്‌. ചിത്രത്തിലുടനീളം തലനരപ്പിച്ച്‌ അഭിനയിക്കാൻ മുൻകാല നായിക യാതൊരു മടിയും കാണിച്ചില്ലെന്നാണ്‌ അണിയറക്കാർ പറയുന്നത്‌.

നായികാവേഷങ്ങൾ കൈവിട്ട ഘട്ടത്തിൽ തന്നെ സീമ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ അമ്മവേഷം കെട്ടാൻ മടിയില്ലെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഒന്നിലധികം തവണ സംസ്ഥാന പുരസ്‌കാരം നേടിയ ഇവർ എം.ടി. വാസുദേവൻനായരുടെ തൂലികയിൽ വിരിഞ്ഞ നിരവധി സ്‌ത്രീകഥാപാത്രങ്ങൾക്ക്‌ ജീവനേകിയിട്ടുണ്ട്‌. കൂടുതൽ പ്രാവശ്യം എം.ടിയുടെ നായികമാരെ സിനിമയിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച ഏക നായികയും സീമയാണ്‌.

Generated from archived content: cinema2_june30_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here