കാവ്യ കുഞ്ഞുപാത്തുമ്മയാകുന്നു

ബഷീറിന്റെ മാനസപുത്രിയാകാൻ മലയാളത്തിലെ നമ്പർവൺ നായിക കാവ്യാ മാധവൻ തയ്യാറെടുക്കുന്നു. ‘ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു’ എന്ന വിഖ്യാത നോവലിലെ കേന്ദ്രകഥാപാത്രമായ കുഞ്ഞുപാത്തുമ്മ കാവ്യക്ക്‌ അംഗീകാരങ്ങൾ നേടിക്കൊടുക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. കെ.പി.കുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഈ വർഷം തന്നെയുണ്ടാകും.

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ്‌ കാവ്യ മുസ്ലീം വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുളളത്‌. ‘മധുരനൊമ്പരക്കാറ്റി’ലും ‘ഒന്നാമനി’ലും മാത്രമാണ്‌ ഇതിനുമുമ്പ്‌ മുസ്ലീം പെൺകുട്ടിയായി കാവ്യ അഭിനയിച്ചിട്ടുളളത്‌.

ഉടൻ തിയേറ്ററുകളിലെത്തുന്ന ‘ശീലാബതി’യിലും നായികയ്‌ക്ക്‌ പ്രതീക്ഷയുണ്ട്‌. ശരത്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ടൈറ്റിൽ വേഷം ‘പെരുമഴക്കാല’ത്തിനുശേഷം കാവ്യക്കു ലഭിക്കുന്ന അഭിനയസാധ്യതയുളള കഥാപാത്രമാണ്‌.

സന്തോഷ്‌ശിവന്റെ ‘അനന്തഭദ്ര’ത്തിൽ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കുകയാണ്‌ കാവ്യ ഇപ്പോൾ.

Generated from archived content: cinema2_june23_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here