ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഒരേ കടൽ’

അവാർഡുകൾ വാരിക്കൂട്ടിയ ‘അകലെ’ക്കുശേഷം ശ്യാമപ്രസാദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകവേഷമണിയുന്നു. ‘ഒരേ കടൽ’ എന്നു പേരിട്ടിട്ടുളള സിനിമ ബംഗാളി നോവലിനെ അധികരിച്ചുളളതാണ്‌. രസിക എന്റർടൈയിൻമെന്റിന്റെ ബാനറിൽ വിന്ധ്യൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ അതിശക്തമായ വേഷത്തിലാണ്‌ മമ്മൂട്ടി എത്തുന്നത്‌. ആദ്യമായാണ്‌ ശ്യാമപ്രസാദുമായി മെഗാതാരം സഹകരിക്കുന്നത്‌. മമ്മൂട്ടി നീണ്ട ഇടവേളക്കുശേഷം ഒരു സമാന്തര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്‌.

ടെലിവിഷൻ രംഗത്ത്‌ ശക്തി തെളിയിച്ചശേഷം സിനിമയിലെത്തിയ ശ്യാമപ്രസാദ്‌ ആദ്യ ചിത്രത്തിൽ തന്നെ അംഗീകാരം നേടി. മൂന്നു മലയാള ചിത്രങ്ങളും ഒരു ഇംഗ്ലീഷ്‌ ചിത്രവുമാണ്‌ ശ്യാമിന്റെ ക്രെഡിറ്റിലുളളത്‌. അതിപ്രശസ്‌തങ്ങളായ സാഹിത്യരൂപങ്ങൾക്ക്‌ ദൃശ്യാവിഷ്‌കാരം നൽകുന്നതിൽ കൃതഹസ്‌തനാണ്‌ ഈ സംവിധായകൻ. മാധവിക്കുട്ടി, ബഷീർ, ലളിതാംബിക അന്തർജനം, ഗബ്രിയേൽ, ടെന്നസി വില്യംസ്‌, കെ.എൽ.മോഹനവർമ്മ, എൻ.മോഹനനൻ തുടങ്ങിയവരുടെയെല്ലാം കൃതികൾക്ക്‌ ശ്യം ദൃശ്യ സാക്ഷാത്‌കാരം നൽകിയപ്പോൾ മലയാളികൾ ഇരുകയ്യും നീട്ടിയാണ്‌ സ്വീകരിച്ചത്‌.

Generated from archived content: cinema2_june22_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here