ദിഗംബരനായി മനോജിന്റെ വേഷപ്പകർച്ച

ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ്‌ മനോജ്‌ കെ.ജയൻ മലയാള സിനിമയുടെ ഭാഗമാകുന്നത്‌. പെരുന്തച്ചൻ, സർഗം എന്നീ ചിത്രങ്ങളിൽ നായകനല്ലെങ്കിലും അഭിനയ പ്രധാനമായ വേഷമായിരുന്നു മനോജിന്‌. അതുകൊണ്ടുതന്നെയാണ്‌ വർഷങ്ങൾ പിന്നിട്ടിട്ടും ഈ കഥാപാത്രങ്ങളിലൂടെ ഓർമ്മിക്കപ്പെടുന്നത്‌. ഈ ശ്രേണിയിൽ പെടുത്താവുന്ന കഥാപാത്രമാണ്‌ ഇപ്പോൾ മനോജിനെ തേടിയെത്തിയിട്ടുളളത്‌. സന്തോഷ്‌ ശിവന്റെ ‘അനന്തഭദ്ര’ത്തിൽ നായകനല്ല മനോജ്‌. ഒരുപക്ഷെ നായകനേക്കാളും ശ്രദ്ധേയമായേക്കാവുന്ന ദിഗംബരൻ എന്ന പ്രതിനായക വേഷം ഈ നടനെ വീണ്ടും മലയാളത്തിലെ തിരക്കുളള താരമാക്കിയേക്കാം. ദിഗംബരന്റെ അച്‌ഛനായും മുത്തച്ഛനായും മനോജ്‌ ‘അനന്തഭദ്ര’ത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. തികച്ചും വ്യത്യസ്‌തമായ ഈ യക്ഷിക്കഥയിൽ നിത്യബ്രഹ്‌മചാരിയായ ദിഗംബരനായി വ്യത്യസ്‌ത വേഷഭൂഷാദികളോടെയാണ്‌ മനോജ്‌ എത്തുന്നത്‌.

മോഹൻലാലിന്റെ ‘ഉടയോനി’ലും മനോജിന്‌ വ്യത്യസ്‌ത വേഷമാണ്‌.

Generated from archived content: cinema2_june2.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here