ടി.വി. ചന്ദ്രന്റെ ‘ആടുംകൂത്ത്’ ഒടുവിൽ നായിക നവ്യാ നായരുടെ ചുമലിലേക്ക്. നിർമാതാവ് കിരീടം ഉണ്ണി ഉപേക്ഷിച്ചതിനെ തുടർന്നാണ് നവ്യ ചിത്രം ഏറ്റെടുത്തത്. ചേരൻ നായകനാകുന്ന തമിഴ് സിനിമയിൽ നവ്യക്ക് അവാർഡ് പ്രതീക്ഷയുണ്ട്.
തമിഴിൽ നിന്നും ധാരാളം അവസരങ്ങൾ എത്തുന്നുണ്ടെങ്കിലും നവ്യ ചുരുക്കം ചിത്രങ്ങൾക്കുവേണ്ടി മാത്രമാണ് കരാർ ഒപ്പിടുന്നത്. ഗ്ലാമർ പ്രദർശനത്തിന് ഇനി ഇല്ലെന്ന കർശന നിലപാടാണ് ചിത്രങ്ങൾ പാടേ നിരാകരിക്കുന്നതിന് പിന്നിൽ. തമിഴിൽ തിരക്കായതോടെ മലയാളത്തിൽ നിന്നുളള മികച്ച വേഷങ്ങൾ നായികക്ക് ഇപ്പോൾ ലഭിക്കുന്നില്ല. ‘കളഭം’, ‘പതാക’ എന്നിവയാണ് പുതിയ സിനിമകൾ.
Generated from archived content: cinema2_july7_06.html Author: cini_vision