ഖുശ്‌ബു സജീവമാകുന്നു

നിർമ്മാണരംഗത്ത്‌ സജീവമായ ഖുശ്‌ബുവിനെ തേടി വീണ്ടും മികച്ച കഥാപാത്രങ്ങൾ എത്തുന്നു. നവാഗത സംവിധായികയായ രേവതി എസ്‌.വർമ്മയുടെ ‘ജൂൺ ആർ’ അതിശക്തമായ തിരിച്ചുവരവിനിടയാക്കുമെന്നാണ്‌ ചലച്ചിത്ര പ്രവർത്തകർ പറയുന്നത്‌. സ്‌ത്രീ പ്രധാനമായ ഈ ചിത്രത്തിൽ സരിതയും ജ്യോതികയും തുല്യപ്രാധാന്യമുളള വേഷത്തിൽ എത്തുന്നുണ്ട്‌.

ചലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട്‌ തിരക്കിലായ ഖുശ്‌ബു സമയം കണ്ടെത്തിയാണ്‌ അഭിനയകലയിൽ മുഴുകിയിരിക്കുന്നത്‌. ഭർത്താവ്‌ സുന്ദർ സി.യാണ്‌ ഖുശ്‌ബുവിന്റെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്‌. രജനീകാന്തിനെ നായകനാക്കി ചിത്രം നിർമ്മിക്കാനുളള ഖുശ്‌ബുവിന്റെ ശ്രമം പരാജയപ്പെട്ടത്‌ തമിഴകത്ത്‌ വാർത്തയായിരുന്നു.

രണ്ടാം വരവിൽ മലയാളത്തിലും അരക്കൈ നോക്കാനുളള തയ്യാറെടുപ്പിലാണ്‌ നായിക. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’യിൽ മമ്മൂട്ടിയുടെ നായികയായി ഖുശ്‌ബുവിനെയാണ്‌ പരിഗണിക്കുന്നത്‌. കാവ്യ മാധവനാണ്‌ ഈ ചിത്രത്തിലെ മറ്റൊരു നായിക.

Generated from archived content: cinema2_july27_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here