‘മധുചന്ദ്രലേഖ’ വിജയം കണ്ടതോടെ ജയറാം-രാജസേനൻ ടീം വീണ്ടും ഒന്നിക്കുന്നു. സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.മണിയാണ് ചിത്രം നിർമ്മിക്കുന്നത്. ബിജു വട്ടപ്പാറ തിരക്കഥയൊരുക്കുന്ന സിനിമ അരോമ മൂവീസ് തിയേറ്ററുകളിലെത്തിക്കും.
ഇടവേളക്കുശേഷം ജയറാം വീണ്ടും മാതൃഭാഷയിൽ സജീവമാകുകയാണ്. ജോണി ആന്റണി, ജയരാജ് എന്നിവരുടെ ചിത്രങ്ങളിൽ മികച്ച കഥാപാത്രമാകുന്ന താരത്തിന്റെ പുതിയ റിലീസ്-മൂന്നാമതൊരാൾ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജ്യോതിർമയിയാണ് നായിക. ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിനുശേഷം ഇവർ ജോഡിയാകുന്ന ‘മൂന്നാമതൊരാൾ’ സാങ്കേതിക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടേക്കും.
ജോണി ആന്റണി-ജയറാം ചിത്രം ആഗസ്‌റ്റ് ആദ്യവാരം തുടങ്ങും. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിക്കുന്ന ഈ ചിത്രം കൊച്ചിയിലും പരിസരപ്രദേശത്തുമായി പൂർത്തിയാകും.
Generated from archived content: cinema2_july17_06.html Author: cini_vision