ജഗതി വീണ്ടും ടെലിവിഷനിൽ

നീണ്ട ഇടവേളയ്‌ക്കുശേഷം ജഗതി ശ്രീകുമാർ വീണ്ടും ടെലിവിഷൻ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. റേറ്റിംഗിൽ ഏറെ മുന്നിലായ ‘സ്വാമി അയ്യപ്പൻ’ സീരിയലിലാണ്‌ ഹാസ്യചക്രവർത്തി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഓടിനടന്ന്‌ സിനിമകൾ പൂർത്തിയാക്കുന്നതിനിടക്കാണ്‌ ജഗതി സീരിയലിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയിരിക്കുന്നത്‌.

മെരിലാന്റ്‌ നിർമ്മിക്കുന്ന ‘സ്വാമി അയ്യപ്പ’ന്റെ സംവിധായകൻ സുരേഷ്‌ ഉണ്ണിത്താനാണ്‌. ഉണ്ണിത്താന്റെ ‘തോവാളപ്പൂക്കളി’ൽ ജഗതി നായകനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ തന്നെ ‘മുഖചിത്രം’, ‘ജാതകം’ എന്നീ ചിത്രങ്ങളും ഈ നടന്റെ കരിയറിൽ നിർണായകങ്ങളാണ്‌.

ഒരേസമയം ഒന്നിലധികം പ്രോജക്ടിൽ സഹകരിച്ച്‌ ചലച്ചിത്ര പ്രവർത്തകരെ വിസ്മയിപ്പിച്ച ഈ കലാകാരന്റെ ക്രെഡിറ്റിൽ 1100ഓളം ചിത്രങ്ങളുണ്ട്‌.

Generated from archived content: cinema2_july11_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here