യുവനായകർ അണിനിരക്കുന്ന ‘മായക്കാഴ്‌ച’യിലൂടെ മലയാള സിനിമയിൽ ഇടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്ലാമർസുന്ദരി കിരൺ. അഖിലേഷ് ഗുരുവിലാസ് സംവിധാനം ചെയ്യുന്ന സിനിമയിൽ ശക്തമായ കഥാപാത്രത്തെ പ്രതിനിധാനം ചെയ്യുന്ന മറുനാടൻ സുന്ദരിക്ക് മലയാളത്തിലിത് രണ്ടാമൂഴം. സൂപ്പർതാരം മോഹൻലാലിന്റെ ജോഡിയായി ‘താണ്ഡവ’ത്തിൽ അരങ്ങേറിയ സുന്ദരിക്ക് ചിത്രത്തിന്റെ പരാജയം തിരിച്ചടിയായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘താണ്ഡവം’ ഏറെ വിമർശനങ്ങൾക്ക് പാത്രമായിരുന്നു. നായികാനായകന്മാരായ കിരണിന്റെയും മോഹൻലാലിന്റെയും പാത്രസൃഷ്ടിയാണ് വിമർശനത്തിന് വഴിയൊരുക്കിയത്. നായകന്റെ ദ്വയാർത്ഥ പ്രയോഗങ്ങൾ അരോചകമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകപ്രതിഷേധം ഉയർന്നത് ‘താണ്ഡവം’ എന്ന ബിഗ്‌ബജറ്റ് ചിത്രത്തെ തകർച്ചയിലേക്ക് നയിക്കുകയായിരുന്നു.
സി.എച്ച് മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘മായക്കാഴ്‌ച’യിൽ അരവിന്ദ്, ജയകൃഷ്ണൻ, സുധീഷ്, നിഷാന്ത് സാഗർ, അമർനാഥ് എന്നിവർ നായകതുല്യ റോളിലെത്തുന്നു. ഉമയന്നൂർ കൊട്ടാരത്തിലെ രാജകുമാരി അശ്വതിയെ രക്ഷിക്കാനുള്ള ഈ യുവാക്കളുടെ ശ്രമമാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. അശ്വതി തമ്പുരാട്ടിയായി കിരൺ ശ്രദ്ധ നേടിയേക്കും.
Generated from archived content: cinema2_jan23_08.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English