ബാലചന്ദ്രൻ അഡിഗയായി ‘വാസ്‌തവ’മെന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ പൃഥിയുടെ പുതിയ ചിത്രം ‘കാക്കി’ ഒരുങ്ങുന്നു. നവാഗതനായ ബിപിൻ സംവിധാനം ചെയ്യുന്ന ‘കാക്കി’യിൽ ആക്ഷൻ ഹീറോയായിട്ടാണ് പൃഥ്വി എത്തുന്നത്. മംമ്‌തയാണ് പൃഥിയുടെ നായിക. മലയാളത്തിലെ പുതിയ താരജോഡി പിറക്കുന്ന ഈ ചിത്രത്തിൽ വമ്പിച്ചൊരു താരനിര തന്നെയുണ്ട്.
അനന്തം, തമിഴ് ചിത്രമായ മൊഴി എന്നിവയാണ് പൃഥ്വിയുടേതായി ഇനി തീയറ്ററുകളിലെത്തേണ്ട ചിത്രങ്ങൾ. മായാവിക്കു ശേഷം റാഫി മെക്കാർട്ടിൻ ഒരുക്കുന്ന ചിത്രത്തിലും പൃഥ്വിരാജും ജയസൂര്യയുമാണ് നായകൻമാരായെത്തുന്നത്.
ആദ്യ ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന യുവനായകന് അവിടെയും തിരക്കേറിയിട്ടുണ്ട്. പരിചയസമ്പന്നരും പുതുമുഖങ്ങളുമായ ചലചിത്രകാരൻമാർക്ക് ഒരുപോലെ സ്വീകാര്യനാണ് ഈ യുവനടൻ. സംസ്ഥാന അവാർഡ് നിർണയത്തിൽ പൃഥ്വിക്കുവേണ്ടി ശക്തമായി വാദിച്ചത് തമിഴ്‌നാട്ടിൽ നിന്നെത്തിയ ജൂറിയംഗങ്ങളായിരുന്നു എന്നതും ശ്രദ്ധിക്കപ്പെടുന്നു.
Generated from archived content: cinema2_feb28_07.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English