വിനയൻ സംവിധാനം ചെയ്‌ത ‘സത്യ’ത്തിൽ പോലീസ് ഓഫീസറായി തിളങ്ങിയ പൃഥ്വിരാജ് ‘വർഗ’ത്തിലൂടെ വീണ്ടും കാക്കി വേഷമണിഞ്ഞ് എത്തുന്നു. അടിമുടി വ്യത്യസ്‌തമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ സി.ഐ.സോളമൻ ജോസഫ്. അധികാരത്തിന്റെ മറവിൽ പണം വാരിക്കൂട്ടാൻ വെമ്പലുളള സോളമന് കഞ്ചാവ് കൃഷിയിൽ വരെ പങ്കാളിത്തമുണ്ട്. ഇതിലൊന്നും തെറ്റുകാണാത്ത പോലീസ് ഓഫീസറുടെ ജീവിതാനുഭവങ്ങളാണ് പത്മകുമാർ ‘വർഗ’ത്തിലൂടെ പ്രേക്ഷകരിലേക്ക് പകരുന്നത്. ഹെയർ സ്‌റ്റൈലിൽ അടക്കം മാറ്റം വരുത്തിയാണ് പൃഥ്വി സോളമനാകുന്നത്. ഉപജാപകവൃന്ദം പൃഥ്വിചിത്രങ്ങളെ പരാജയപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ശ്രദ്ധേയമായ വേഷങ്ങളാണ് ഒന്നിനുപുറകെ ഒന്നായി എത്തിക്കൊണ്ടിരിക്കുന്നത്. ലാൽ ജോസിന്റെ ‘അച്‌ഛനുറങ്ങാത്ത വീട്’ പൂർത്തിയാക്കിയ ശേഷമാണ് ‘വർഗ’ത്തിൽ നായകനായി ജോയിൻ ചെയ്‌തത്. ഭാഗ്യരാജ് ചിത്രത്തിന്റെ റിലീസോടെ തമിഴിൽ ഭാഗ്യനായകനായി പൃഥ്വി ഉയരുമെന്നാണ് പ്രതീക്ഷ.
കാക്കി എന്ന ചിത്രമാണ് ‘വർഗം’ എന്നു പേരുമാറിയിരിക്കുന്നത്. അമ്മക്കിളിക്കൂടിനുശേഷം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ നായിക രേണുകാ മേനോനാണ്.
Generated from archived content: cinema2_dec21_05.html Author: cini_vision