ഷാരൂഖാനെ നായകനാക്കി അനൗൺസ് ചെയ്ത ഷങ്കർ ചിത്രം ‘റോബോട്ട്’ യുവനായകൻ അജിത്തിന്റെ കൈകളിലേക്ക്. രജനീകാന്തിന്റെ ‘ശിവാജി’ക്കുശേഷം ഷങ്കർ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘റോബോട്ട്’ അജിത്തിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയേക്കും. ഒട്ടുമിക്ക പ്രമുഖ സംവിധായകർക്കൊപ്പവും അഭിനയിച്ച അജിത്ത് ഷങ്കറുമായി സഹകരിക്കുന്നത് ഇതാദ്യം. ഭാര്യ ശാലിനിയുടെ കടിഞ്ഞൂൽ പ്രസവം കണക്കിലെടുത്ത് സിനിമയിൽ നിന്നും മൂന്നുമാസം വിട്ടുനിൽക്കുകയാണ് അജിത്. മലയാളത്തിൽ വേരുകളുള്ള ഈ നടൻ നീണ്ട ഇടവേളകൾക്കു ശേഷം തിരക്കിന്റെ ലോകത്താണിപ്പോൾ. ‘കിരീടം’ അടക്കമുള്ള ചിത്രങ്ങളിലൂടെ നഷ്ടപ്രതാപം വീണ്ടെടുത്ത അജിതിന്റെ മലയാള പ്രവേശം ഇനിയും അകലെയാണ്
Generated from archived content: cinema2_dec17_07.html Author: cini_vision