സുരേഷ്‌ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ദി ടൈഗർ’ ഡിസംബർ പതിനാറിന് തിയേറ്ററുകളിലെത്തുന്നു. ശ്രീ ഉത്രട്ടാതി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി അയ്യഞ്ചിറ നിർമിക്കുന്ന ദി ടൈഗറിൽ സായ്‌കുമാർ, സിദ്ദിഖ്, രാജൻ പി.ദേവ്, ഹർഷൻ, വിനീത്‌കുമാർ, വിജയകുമാർ, സുബൈർ, മുരളി, ആനന്ദ്, സന്തോഷ്, കിരൺരാജ്, കൊല്ലം അജിത്, സാദിഖ്, ജോണി, ജനാർദ്ദനൻ, രാമു, ഗോപിക, സുവർണ മാത്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ – ഉണ്ണികൃഷ്‌ണൻ, ഛായാഗ്രഹണം-ശ്യാംദത്ത്, സ്‌റ്റിൽസ്-ഷജിൽ ഒബ്‌സ്‌ക്യൂറ, പരസ്യകല-റഹ്‌മാൻ ഡിസൈൻ, പ്രൊഡക്‌ഷൻ കൺട്രോളർ-അരോമ മോഹൻ.
ശത്രുവിന്റെ സങ്കേതങ്ങളിലേക്ക് ടൈഗറിന്റെ സൂക്ഷ്‌മഭാവത്തോടെ കടന്നുചെന്ന് പോരാട്ടം നടത്തുന്ന ക്രൈംബ്രാഞ്ച് ഡി.ഐ.ജി ചന്ദ്രശേഖറിന്റെ കുറ്റാന്വേഷണമാണ് ദി ടൈഗറിലൂടെ ഷാജി കൈലാസ് ചിത്രീകരിക്കുന്നത്. വാർത്താപ്രചരണം-എ.എസ്.ദിനേശ്.
Generated from archived content: cinema2_dec14_05.html Author: cini_vision