ഭാവന ജേർണലിസ്‌റ്റ്‌

അമൽ നീരജ്‌ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘സാഗർ ഏലിയാസ്‌ ജാക്കി’യിൽ മാധ്യമപ്രവർത്തകയുടെ റോളാണ്‌ നായിക ഭാവനക്ക്‌. നമിത മേനോൽ എന്ന ടെലിവിഷൻ ജേർണലിസ്‌റ്റായി സുന്ദരി ഏറെ തിളങ്ങുമെന്ന്‌ അണിയറ പ്രയർത്തകർ പറയുന്നു. അധോലോക രാജാവായ നായകന്റെ രഹസ്യങ്ങൾ തേടിപ്പിടിക്കുന്ന ദൃശ്യമാധ്യമ പ്രവർത്തക ഭാവനയെ മാതൃഭാഷയിൽ ഉറപ്പിച്ചു നിൽത്തുമെന്നാണ്‌ വിലയിരുത്തുകൾ. ‘ഇരുപതാം നൂറ്റാണ്ടി’ൽ മുൻ നായിക അംബിക അവതരിപ്പിച്ച പത്രപ്രവർത്തക അശ്വതിവർമ്മയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നായകനു മാറ്റമില്ലെങ്കിലും രണ്ടാംഭാഗത്തിൽ നായിക മാറി ഭാവനക്കു പുറമെ ജ്യോതിർമയിയും ഈ ചിത്രത്തിലുണ്ട്‌. ശോഭന പ്രമുഖ വേഷം അവതരിപ്പിക്കുമെന്നും വാർത്തയുണ്ട്‌.

‘ട്വന്റി 20’യിൽ കേന്ദ്ര കഥാപാത്രമായെത്തി മലയാളത്തിൽ വീണ്ടും ഡിമാന്റുയർന്ന ഭാവന ദക്ഷിണേന്ത്യയിലെ വിലയേറിയ നായികമാരിൽ ഒരാളാണിത്‌. ട്വന്റി 20 യിൽ മെഡിക്കൽ സ്‌റ്റുഡന്റായി ഏറെ തിളങ്ങിയ ഭാവന ഗാനരംഗങ്ങളിൽ ഗ്ലാമറസായാണ്‌ പ്രത്യക്ഷപ്പെട്ടത്‌.

Generated from archived content: cinema2_dec10_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here