കുഞ്ചാക്കോയുടെ നഷ്‌ടം, നരേന്റെ നേട്ടം

‘ക്ലാസ്‌മേറ്റ്‌സി’ലെ കോളേജ്‌ ഗായകൻ മുരളി ശ്രദ്ധിക്കപ്പെട്ടതോടെ യുവനായകൻ നരേൻ ഉയരങ്ങളിലേക്ക്‌. ഇതിനകം തമിഴിലും മലയാളത്തിലും ഡിമാന്റുളള നായകനായി മാറിക്കഴിഞ്ഞു, ഈ താരം. തങ്കർ ബച്ചന്റെ ‘പളളിക്കൂടം’ എന്ന തമിഴ്‌ ചിത്രത്തിൽ അഭിനയിച്ചു വരുന്ന ഈ യുവാവിനെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കാൻ മലയാളത്തിലെ മുൻനിര സംവിധായകൻ ആലോചന തുടങ്ങിക്കഴിഞ്ഞു.

കുഞ്ചാക്കോ ബോബൻ കയ്യൊഴിഞ്ഞതോടെ ‘ക്ലാസ്‌മേറ്റ്‌സി’ലെ മുരളിയാകാൻ നരേന്‌ നറുക്ക്‌ വീഴുകയായിരുന്നു. പൃഥ്വിരാജ്‌ നായകനാകുന്ന ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്‌ പ്രാധാന്യം കുറഞ്ഞുപോകുമെന്ന ഭയമാണ്‌ കുഞ്ചാക്കോയെ ക്ലാസ്‌മേറ്റ്‌സിൽ നിന്നു പിൻവലിയാൻ പ്രേരിപ്പിച്ചതത്രേ. ചിത്രം റിലീസായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ മുരളിയെ അവതരിപ്പിച്ച നരേൻ ആണെന്ന സത്യം തളളിക്കളയാനാകില്ല. വിനീത്‌ ശ്രീനിവാസന്റെ ശബ്‌ദത്തിൽ പുറത്തുവന്ന ‘എന്റെ ഖൽബിലെ….’ എന്നു തുടങ്ങുന്ന ഗാനം ഈ നടന്റെ കരിയറിൽ വഴിത്തിരിവായിരിക്കുകയാണ്‌.

Generated from archived content: cinema1_sept28_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here