മംമ്‌തയുടെ പാട്ടിന്‌ വൻ ഡിമാന്റ്‌

‘രാഖി’ എന്ന തെലുങ്ക്‌ ചിത്രത്തിലെ ഗാനത്തിന്‌ ഫിലിം ഫെയർ അവാർഡ്‌ കരസ്ഥമാക്കിയ നടി മംമ്‌ത മോഹൻദാസിനെ പാടിക്കാൻ സംവിധായകർ മത്സരിക്കുന്നു. ‘രാഖി രാഖി…’ എന്നു തുടങ്ങുന്ന ഗാനത്തിന്‌ ഭാവം പകർന്ന മംമ്‌ത പിന്നണി ഗാനരംഗത്തെ അതികായർക്കൊപ്പമാണ്‌ അവാർഡ്‌ വേദി പങ്കിട്ടത്‌. മലയാളം, കന്നഡ പാട്ടുകൾക്ക്‌ ചിത്രയും തമിഴ്‌ഗാനത്തിന്‌ ശ്രേയ ഗോസ്വാലും ഫിലിം ഫെയർ പുരസ്‌കാരം നേടിയപ്പോൾ, തെലുങ്കിന്റെ സ്വരമാധുരിയുമായി മലയാളി സുന്ദരി വിജയം കൊയ്യുകയായിരുന്നു.

മംമ്‌ത നായികയായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളിലെല്ലാം അവരുടെ പാട്ട്‌ തിരുകിക്കയറ്റാൻ അണിയറപ്രവർത്തകർ നിർബന്ധിതരാകുന്നതും ഇക്കാരണത്താൽ തന്നെ. തമിഴകവും തെലുങ്കാനയും കടന്ന്‌ ബോളിവുഡിന്റെ ശ്രദ്ധ നേടിയെടുത്ത മയൂഖം നായിക എന്തായാലും ഉടനൊന്നും മാതൃഭാഷയിലേക്ക്‌ തിരിച്ചെത്തില്ലെന്ന്‌ ഉറപ്പിക്കാം.

Generated from archived content: cinema1_sept27_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here