ദിലീപ്‌ ചന്ദനക്കള്ളൻ

ക്രൈം ത്രില്ലറുകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ കെ. മധുവും ജനപ്രിയതാരം ദിലീപും ഒന്നിക്കുന്നു. കൃഷ്ണകൃപയുടെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ ചന്ദനക്കള്ളക്കടത്തുകാരനാണ്‌ ദിലീപ്‌. ദിലീപിന്റെ വരുംവർഷത്തെ മികച്ച പ്രോജക്ടുകളിലൊന്നാണിത്‌. തിരക്കേറിയ തിരക്കഥാകൃത്തുക്കളായ സിബി. കെ.തോമസും ഉദയകൃഷ്ണനും രചന നിർവഹിക്കുന്ന പ്രോജക്ടിന്‌ ചന്ദനക്കള്ളൻ എന്നു പേരിടാൻ ആലോചനയുണ്ട്‌.

2008 ദിലീപിന്റെ കരിയറിൽ നിർണായകമായിരിക്കുമെന്ന്‌ വിലയിരുത്തലുകളുണ്ട്‌. രാജസേനൻ, സിദ്ദിഖ്‌ എന്ന മുൻനിര സംവിധായകരുടെ പുതിയ ചിത്രങ്ങൾ താരത്തിന്‌ പ്രതീക്ഷ നൽകുന്നു. താരസംഘടന അമ്മ നിർമ്മിക്കുന്ന സിനിമയും ദിലീപിന്റെ ചലച്ചിത്ര ജീവിതത്തിൽ അതി പ്രധാനമാണ്‌. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം എന്നിവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള റോളിൽ പ്രത്യക്ഷപ്പെടുന്ന ഈ പ്രോജക്ടിന്‌ നിർമ്മാണചുമതലയും ദിലീപിനുണ്ട്‌.

Generated from archived content: cinema1_sept24_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here