തമിഴ്, മലയാളം ഭാഷകളിലെ അരങ്ങേറ്റചിത്രങ്ങൾ വൻപരാജയങ്ങളായതോടെ അഭിനയരംഗത്തു നിന്നു പിൻവലിഞ്ഞ ശരണ്യ ഭാഗ്യരാജ് വീണ്ടുമെത്തുന്നു. ‘ദിക് ദിക്’ എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ആദ്യം നായിക മടിച്ചു. അമ്മയും മുൻകാല നായികാതാരവുമായ പൂർണിമ നിർബന്ധിച്ചതിനെ തുടർന്നാണ് ശരണ്യ സമ്മതം മൂളിയത്.
ഭാഗ്യരാജ് കഥയെഴുതി സംവിധാനം ചെയ്ത ‘പാരിജാതം’ എന്ന പ്രണയചിത്രത്തിലൂടെ ശരണ്യ അഭിനയജീവിതത്തിന് തുടക്കമിട്ടത്. പൃഥ്വിരാജ് നായകവേഷം കെട്ടിയ സിനിമ നിരൂപകരുടെ പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ തകർന്നു. രഞ്ജൻ പ്രമോദ് സംവിധായകനായ ‘ഫോട്ടോഗ്രാഫറാ’ണ് ആദ്യ മലയാള സിനിമ. പൂർണിമയുടെ ആദ്യനായകൻ മോഹൻലാലുമൊത്ത് മകൾ ശരണ്യ ജോഡി ചേരുന്നത് ഏറെ വാർത്താ പ്രാധാന്യം നേടിയെങ്കിലും ചിത്രം പ്രേക്ഷകർ പൂർണമായും തള്ളിക്കളഞ്ഞു. രണ്ടു ചിത്രങ്ങളിലും ആവറേജിനു മുകളിലായിരുന്നു ശരണ്യയുടെ പ്രകടനം.
Generated from archived content: cinema1_sept20_07.html Author: cini_vision