പൃഥ്വിരാജിന്റെ പുതിയചിത്രം മല്ലുസിംഗിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പൂര്‍ണമായും പഞ്ചാബില്‍ ചിത്രീകരിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പോക്കരിരാജ, സീനിയേഴ്സ് എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വൈശാഖാണ് മല്ലു സിംഗ് ഒരുക്കുന്നത്.
പോക്കിരിരാജയ്ക്കു ശേഷം വൈശാഖും പൃഥിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയത്തിനും ആക്ഷനുമൊപ്പം ഹാസ്യവും ചേര്ന്ന കൊമേഴ്സ്യല്‍ പടമായിരിക്കും മല്ലുസിംഗ്. പൃഥ്വിയുടെ നായകകഥാപാത്രം നാടുവിട്ട് പഞ്ചാബിലെത്തുന്നതും വര്‍ഷങ്ങള്‍ക്കുശേഷം അയാളെ അന്വേഷിച്ച് ചിലര്‍ എത്തുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Generated from archived content: cinema1_sep17_11.html Author: cini_vision