താരദമ്പതികൾക്ക്‌ ഒരു കുഞ്ഞു താരം കൂടി

ബോളിവുഡിന്റെ താരദമ്പതികളായ അജയ്‌ ദേവ്‌ഗണിനും കാജോളിനും ആൺകുഞ്ഞ്‌ പിറന്നു. മുബൈയിലെ ലീലാവതി ആശുപത്രിയിൽ രാവിലെ 9.20ന്‌ ആണ്‌ കജോൾ രണ്ടാമത്തെ കുട്ടിക്കു ജന്മം നൽകിയത്‌. അമ്മയും കുട്ടിയും പൂർണ ആരോഗ്യത്തോടെയാണെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഏഴു വയസുള്ള നൈസ ആണു താരദമ്പതികളുടെ മറ്റൊരു കുട്ടി. കജോൾ വീണ്ടും അമ്മയായതിന്റെ സന്തോഷം ബോളിവുഡും പങ്കുവച്ചു.

സുഹൃത്തുക്കളായ ഷാരൂഖ്‌ ഖാൻ, റിതേഷ്‌ ദേശ്‌മുഖ്‌, പ്രിയങ്ക ചോപ്ര, മധുർ ഭണഡാർക്കർ തുടങ്ങിയവർ ആശംശകൾ അറിയിച്ചു. ഈ വർഷം പുറത്തിറങ്ങിയ കജോളിന്റെ രണ്ടു ചിത്രങ്ങളും വൻവിജയമായിരുന്നു. ‘മൈ നെയിം ഈസ്‌ ഖാൻ’, ‘വീ ആർ ഫാമിലി’ എന്നിവയായിരുന്നു വിജയചിത്രങ്ങൾ. അജയ്‌ ദേവഗണിന്റെ ‘വൺസ്‌ അപ്പോൺ എ ടൈം ഇൻ മുംബൈ’ യും ബോക്‌സോഫീസിൽ ഹിറ്റ്‌ പട്ടികയിലായിരുന്നു.

Generated from archived content: cinema1_sep17_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here