പ്രണയം മൂലം നയൻസിന്‌ നഷ്‌ടം പലവിധം

പ്രണയത്തിന്റെ പ്രതിഫലം വേദനയും നഷ്‌ടവുമാണെന്ന്‌ ഏതെങ്കിലും മഹാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും തെന്നിന്ത്യയുടെ ഗ്ലാമർ റാണി നയൻതാരയ്‌ക്ക്‌ നടൻ പ്രഭുദേവയുമായുള്ള പ്രണയംമൂലമുണ്ടായ നഷ്‌ടം അനവധിയാണ്‌.

നയനെതിരേ വിവിധ സ്‌ത്രീസംഘടനകൾ വാളെടുത്തതിനു പിന്നാലെ സിനിമാരംഗത്തു നിന്നും മറ്റൊരു തിരിച്ചടികൂടി തെലുങ്കിലെ സൂപ്പർ പ്രോജക്‌ടായ ശ്രീരാമജയത്തിലെ സീതയുടെ റോളിന്‌ സംവിധായകൻ ബാബു ആദ്യം പരിഗണിച്ചിരുന്നത്‌ നയൻസിനെയായിരുന്നു. എന്നാൽ പ്രഭുദേവയുടെ കുടുംബം കലക്കിയ നടി സീതയാകാൻ യോഗ്യതയില്ല എന്ന്‌ അണിയറ സംസാരം മുറുകിയതോടെ സംവിധായകൻ ബാബു നയന്റെ പേരുവെട്ടി. എൻ.ടി.ആറിന്റെ മകനും തെലുങ്ക്‌ സൂപ്പർ താരവുമായ ബാലകൃഷ്‌ണ നായകനാകുന്ന ശ്രീരാമജയത്തിൽ ഇനി ബോളിവുഡിന്റെ എക്കാലത്തെയും താരറാണി മാധുരി ദീക്ഷിത്തായിരിക്കും സീതയുടെ വേഷത്തിലെത്തുക എന്നാണ്‌ റിപ്പോർട്ട്‌. തെലുങ്കിലെ മിക്കവാറും പ്രമുഖ താരങ്ങൾ വേഷമിടുന്ന ശ്രീരാമജയത്തിൽ നിന്നും പുറത്തായതിനെക്കുറിച്ച്‌ നയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Generated from archived content: cinema1_oct8_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here