‘ദിൽ ബോലെ ഹാഡിപ്പ’ റിലീസിംഗിന് തയ്യാറെടുത്തതോടെ റാണി മുഖർജി വീണ്ടും ബോളിവുഡിൽ ചർച്ചാവിഷയമാകുന്നു. ഷാഷിദ് കപൂർ നായകനാകുന്ന സിനിമ റാണിയെ വീണ്ടും മുൻനിരയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. റാണിയുടെ ആൺവേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പതിവുപോലെ യാഷ് രാജ് ഫിലിംസാണ് റാണിയുടെ പുതിയ സിനിമയുടെ നിർമാതാക്കൾ. തരരംപം, ലഗാ ചുനരി മേം ദാഗ്, തോഡാ പ്യാർ തോഡ മാജിക് എന്നിങ്ങനെ റാണിയുടെ കഴിഞ്ഞ മൂന്നു സിനിമകളും യാഷ്‌രാജ് ഫിലിംസിന്റെ ബാനറിലൊരുങ്ങിയവയാണ്.
ആദിത്യ ചോപ്രയെ വിവാഹം കഴിച്ചതായുള്ള ഗോസിപ്പികൾക്ക് പ്രചാരം ലഭിച്ചതോടെയാണ് റാണി മുഖർജിയുടെ കരിയറിൽ വീഴ്‌ച തുടങ്ങിയത്. ആദിത്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയത് റാണിയെ ജീവിതസഖിയാക്കാനുള്ള താൽപര്യം കൊണ്ടാണെന്നുവരെ വാർത്തകൾ പരന്നിരുന്നു. എന്നാൽ മുപ്പത്തിയൊന്നുകാരിയായ സുന്ദരി തന്റെ വിവാഹം ഉടനൊന്നും ഉണ്ടാവില്ലെന്നാണ് ഇപ്പോഴും പറയുന്നത്.
Generated from archived content: cinema1_oct7_09.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English