പാസഞ്ചർ വരുന്നു

ശ്രീനിവാസനും ദിലീപും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അത്യന്തം രസാവഹമായ ഒരു ചിത്രമാണ്‌ പാസഞ്ചർ. നവാഗതനായ രഞ്ഞ്‌ജിത്‌ ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്നു.

മംമ്‌തയും ലക്ഷിശർമ്മയുമാണ്‌ ഈ ചിത്രത്തിലെ നായികമാർ. ജഗതി, ഇന്നസെന്റ്‌, നെടുമുടിവേണു. ഹരിശ്രീ അശോകൻ, അനൂപ്‌ ചന്ദ്രൻ, കുക്കുപരമേശ്വരൻ, കൊച്ചുപ്രേമൻ എന്നിവൻ ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. അനിൽ പനച്ചൂരാൻ രചിച്ച ഗാനങ്ങൾക്ക്‌ ബിജിപാൽ ഈണമിടുന്നു. പി. സുകുമാറാണ്‌ ഛായാഗ്രഹകൻ, എഡിറ്റിംഗ്‌ ശ്രീഗർ പ്രസാദ്‌, കലാസംവിധാനം സാബുറാം, പ്രൊഡക്ഷൻ കൺട്രോളർ ശങ്കരൻകുട്ടി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌ വിനോദ്‌ ഷൊർണൂർ.

വിജയ്‌ കമ്പയിൻസിന്റെ ബാനറിൽ എസ്‌.പി.പിള്ള നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, ഷൊർണൂർ, ഗുരുവായൂർ എന്നിവിടങ്ങളിലായി പൂർത്തിയാകുന്നു.

Generated from archived content: cinema1_oct4_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English