ലാൽജോസിന്റെ തമിഴകപ്രവേശം കൊണ്ട് ശ്രദ്ധേയമാകുന്ന ‘മഴൈവരപോകതി’ൽ ബിജുമേനോൻ ശ്രദ്ധേയ റോളിൽ. തമിഴിൽ വില്ലനായും ഉപനായകനുമായൊക്കെ തിളങ്ങുന്ന ബിജു, അടുത്ത സുഹൃത്തുകൂടിയായ ലാൽജോസിന്റെ ആദ്യ തമിഴ് ചിത്രത്തിൽ ഇടംപിടിച്ചതിൽ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്ഭുതമില്ല. കൊച്ചിൻ ഹനീഫയാണ് ഈ പ്രോജക്‌ടിൽ കയറിക്കൂടിയ മറ്റൊരു മലയാളിതാരം. പുതുമുഖം ഡാനിയൽ ബാലാജി നായകനാകുന്ന സിനിമയിൽ നായികയെയും മറ്റുതാരങ്ങളെയും തീരുമാനിച്ചിട്ടില്ല. നവംബർ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ചെന്നൈ, തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിലായി പൂർത്തിയാകുന്ന ‘മഴൈവരപോകത്’ ഏപ്രിലിൽ റിലീസ് ചെയ്യും.
ലാൽ ജോസിന്റെ അരങ്ങേറ്റ ചിത്രം ‘ഒരു മറവത്തൂർ കനവ്’ മുതൽ ഒടുവിൽ പുറത്തിറങ്ങിയ ‘മുല്ല’യിൽവരെ ബിജുമേനോന് അഭിനയപ്രധാനമായ കഥാപാത്രങ്ങളെയാണ് ലഭിച്ചത്. മീശമാധവൻ, അച്‌ഛനുറങ്ങാത്ത വീട് തുടങ്ങി ചുരുക്കം ലാൽജോസ് ചിത്രങ്ങളിൽ മാത്രമേ ബിജു ഇല്ലാതിരുന്നുളളൂ.
Generated from archived content: cinema1_oct29_08.html Author: cini_vision