മമ്മൂട്ടി-ഹരിഹരൻ-എം.ടി വാസുദേവൻ നായർ ടീമിന്റെ പുനസമാഗമം കൊണ്ട് ശ്രദ്ധേയമാകുന്ന ‘പഴശ്ശിരാജ’യിൽ സൈജു കുറുപ്പിനു ശ്രദ്ധേയ വേഷം. മമ്മൂട്ടി പഴശ്ശിരാജയായി പരകായ പ്രവേശം നടത്തുന്ന സിനിമയിൽ മറുനാടൻ നായകരായ ശരത്‌കുമാർ, സുമൻ എന്നിവർ പ്രധാന താരങ്ങളാണ്. മനോജ് കെ. ജയൻ, സുരേഷ്‌കൃഷ്ണ, ക്യാപ്‌റ്റൻ രാജു തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തും. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറുനാടൻ നായികമാരാണ്. മമ്മൂട്ടിയുടെ ഭാര്യാ കഥാപാത്രം കൈതേരമാക്കമായി കനികയും ആദിവാസി നേതാവ് നീലിയായി പത്മപ്രിയയും രംഗത്തെത്തും. ഈ ടീമിന്റെ ‘ഒരു വടക്കൻ വീരഗാഥ’യിലും മാധവി, ഗീത, ചിത്ര, രാജലക്ഷ്മി എന്നീ അന്യഭാഷാ നായികമാരാണ് അണിനിരന്നത്.
ഗുരുനാഥൻ ഹരിഹരന്റെ ക്ഷണം കഥാപാത്രത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാതെ സൈജു മനസാ സ്വീകരിക്കുകയായിരുന്നു. ‘ജൂബിലി’, ‘നോവൽ’ എന്നീ ചിത്രങ്ങളിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന വേഷമാണ് മയൂഖം നായകന്. ജൂബിലിയിൽ മാനസ ജോഡിയായി പ്രത്യക്ഷപ്പെടുന്നു.
Generated from archived content: cinema1_oct27_07.html Author: cini_vision