പ്രിയങ്കയും ഷാഹിദും വീണ്ടും

ബോളിവുഡപ്രിയങ്കയും ഷാഹിദും വീണ്ടും

ബോളിവുഡിലെ പഴയ പ്രണയജോഡികളായ പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും വീണ്ടും ഒരുമിക്കുന്നു. പ്രണയം വീണ്ടും തളിര്‍ത്തു എന്നല്ല വാര്‍ത്ത. കുനാല്‍ കോഹലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മുഖ്താസാറില്‍’ മിഹിര്‍, രോഹിണീ എന്നീ കാമുകി കാമുകന്മാരായാണ് ഷാഹിദ് കപൂറും പ്രിയങ്കയും എത്തുന്നത്.

മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഇരുവരേയും വീണ്ടും പ്രണയത്തിലേക്കു നയിക്കുമോയെന്ന് കണ്ടറിയണം. 1910, 1960, 2010 എന്നീ കാലഘട്ടങ്ങളാണ് സിനിമയിലൂടെ അനാവണം ചെയ്യുന്നതെത്രെ. താരങ്ങളെല്ലാം ആ കാലഘട്ടത്തിനു യോജിച്ച വേഷങ്ങളിലാകും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയെന്നും സംവിധായകന്‍ പറയുന്നു.

ബ്രട്ടീഷ് കാലഘട്ടം പുനര്‍ നിര്‍മിക്കുന്ന സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയങ്കചോപ്ര ഇന്ത്യയുടെ വാനമ്പാടി സരോജിനി നാ‍യിഡുവിനോടു സാമ്യമുള്ള വേഷത്തിലുമെത്തും . വസ്ത്രധാരണത്തിലും ശരീരഭാഷയിലുമെല്ലാം സരോജിനി നായിഡു ആകാനുള്ള ശ്രമത്തിലാണെത്രെ പ്രിയങ്ക.

എണ്‍പതു ദിവസത്തെ ചിത്രീകരണം മുംബയിലും ബ്രിട്ടനിലുമായിരിക്കും. കോഹില്‍ ഒരുക്കിയ ചിത്രങ്ങളില്‍ ഏറ്റവും ചിലവേറിയതായിരിക്കും ‘മുഖ്താസര്‍’ എന്നാണ് അണിയറ സംസാരം.

Generated from archived content: cinema1_oct25_11.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here