ലക്ഷ്‌മി റായ്‌ ടു ഹരിഹർനഗർ

ലാൽ സംവിധാനരംഗത്ത്‌ തിരിച്ചെത്തുന്ന ‘ടു ഹരിഹർനഗറി’ൽ ലക്ഷ്‌മിറായ്‌ നായികയാകുന്നു. സൂപ്പർഹിറ്റ്‌ ചിത്രം ‘ഇൻ ഹരിഹർനഗറി’ന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന സിനിമയിൽ മുകേഷ്‌, ജഗദീഷ്‌, സിദ്ദിഖ്‌, അശോകൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളുടെ തുടർച്ചയായെത്തുന്നു. തിലകൻ, വിനീത്‌, സലിംകുമാർ തുടങ്ങിയവരും മുഖ്യവേഷക്കാരാണ്‌. പി.എൻ.വി. അസോസിയേറ്റ്‌സിന്റെ ബാനറിൽ വേണുഗോപാലും ലാലും ചേർന്നൊരുക്കുന്ന ‘ടു ഹരിഹർനഗറി’നു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്‌ ഇൻഹരിഹർനഗറിന്റെ ഛായാഗ്രാഹകൻ വേണുവാണ്‌. നീണ്ട ഇടവേളക്കുശേഷം വേണു കച്ചവടസിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്‌. കൊച്ചി, ബാങ്കോക്ക്‌ എന്നിവിടങ്ങളിലായി പൂർത്തിയാകുന്ന സിനിമ ലാൽ ക്രിയേഷൻസ്‌ മാർച്ചിൽ തീയറ്ററുകളിലെത്തിക്കും.

കേരളത്തിനു പുറത്തെ വൻ നഗരങ്ങളിൽ കുടുംബജീവിതം നയിക്കുന്ന മഹാദേവനും (മുകേഷ്‌) അപ്പുക്കുട്ടനും (ജഗദീഷ്‌) ഗോവിന്ദൻകുട്ടിയും (സിദ്ദിഖ്‌) തോമസ്‌ കുട്ടിയുടെ (അശോകൻ) വിവാഹത്തിനായി ഹരിഹർനഗറിൽ തിരിച്ചെത്തുന്നിടത്താണ്‌ ‘ടു ഹരിഹർനഗർ’ വികാസം പ്രാപിക്കുന്നത്‌.

Generated from archived content: cinema1_oct23_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here