ക്യാരക്ടർ വേഷമാകട്ടെ, ഗ്ലാമർ പ്രദർശനമാകട്ടെ തനതു ശൈലിയിലൂടെ അവയൊക്കെ മനോഹരമാക്കിയ അപൂർവ്വം നായികമാരേ മലയാളത്തിലുള്ളൂ. അത്തരം സുന്ദരികളിൽ പ്രഥമഗണനീയയാണ് ജ്യോതിർമയി. ഒരേസമയം ആർട്ട്-കമേഴ്‌സ്യൽ തട്ടകങ്ങളിൽ നിലയുറപ്പിക്കാൻ ജ്യോതിക്ക് കഴിയുന്നു. വിവാഹശേഷവും ഇതു തുടരാനാകുന്നതാണ് മറ്റു നായികമാരിൽ നിന്നും ഈ കൊച്ചിക്കാരിയെ വ്യത്യസ്തയാക്കുന്നത്.
എം.ജി ശശി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അടയാളങ്ങൾ’ എന്ന ഓഫ്‌ബിറ്റ് ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് ജ്യോതിർമയി ഉൾക്കൊണ്ടിരിക്കുന്നത്. റിലീസിംഗ് പ്രതീക്ഷിക്കുന്ന ‘ആയുർരേഖ’യിലെ ഡോക്ടർവേഷവും അഭിനയമികവിലൂടെ ജ്യോതി മനോഹരമാക്കിയെന്ന് അണിയറപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
ഗ്ലാമർ പ്രദർശിപ്പിച്ച് ചുവടുവെച്ച, തമിഴകവും ജ്യോതിർമയിയിലെ അഭിനേത്രിയെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ‘പെരിയാറി’ലെ പ്രകടനം ജ്യോതിക്ക് അംഗീകാരങ്ങൾ നേടിക്കൊടുക്കുമെന്ന് അവിടത്തെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിൽ വാർത്ത വന്നിരുന്നു.
Generated from archived content: cinema1_oct22_07.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English