കോടികൾ മുടക്കി ‘ഉറുമി’ ക്ലൈമാക്‌സ്‌

ബജറ്റിന്റെയും, താരങ്ങളുടെയും പേരിൽ ഇതിനോടകംതന്നെ ജനശ്രദ്ധ ആകർഷിച്ച സന്തോഷ്‌ ശിവൻ സംവിധാനം ചെയ്യുന്ന ‘ഉറുമി’ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. ഇത്തവണ ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ വാർത്തകളാണ്‌ പുറത്തുവന്നത്‌. ഈ വാർത്ത പുറത്തു വിട്ടതു മറ്റാരുമല്ല ചിത്രത്തിന്റെ നായകൻ പൃഥിരാജ്‌ തന്നെ. ഇത്തരമൊരു ക്ലൈമാക്‌സ്‌ മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഇതാദ്യമാണെന്നും പൃഥ്വീരാജ്‌ ട്വിറ്ററിലൂടെ പറയുന്നു.

100 കുതിരകളും, 150 ഭടന്മാരും, ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്‌റ്റുകളും അണിനിരക്കുന്നതാകും ഉറുമിയുടെ ക്ലൈമാക്‌സ്‌. ഈ സംഭവബഹുലമായ ക്ലൈമാക്‌സ്‌ ഒരുക്കുന്നതിനായി കോടികളാണ്‌ മുടക്കുന്നത്‌. പതിനഞ്ചാം നൂറ്റാണ്ടിലെ വാസ്‌ക്കോഡഗാമയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. മുബൈയിലെ മാൽഷെജ്‌ ഘട്ടിലാണ്‌ ഇപ്പോൾ ഉറുമിയുടെ ചിത്രീകരണം നടക്കുന്നത്‌. ശങ്കർ രാമകൃഷ്‌ണൻ തിരക്കഥ രചിക്കുന്ന ഉറുമിയിൽ പൃഥ്വിയെ കൂടാതെ തമിഴ്‌താരം പ്രഭുദേവ, ബോളിവുഡ്‌ താരം തബു, ജെനീലിയ തുടങ്ങിയ വൻ താരനിര തന്നെയുണ്ട്‌. സംവിധായകൻ സന്തോഷ്‌ ശിവനും, പൃഥ്വിരാജും ചേർന്നാണ്‌ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം നിർമിക്കുന്നത്‌.

Generated from archived content: cinema1_oct20_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here