സംഗീതപ്രതിഭകൾ ഒന്നിക്കുന്ന ‘മിഴികൾ സാക്ഷി’

മലയാളത്തിന്റെ സ്വന്തം സംഗീതപ്രതിഭകളായ വി. ദക്ഷിണാമൂർത്തി, ഒ.എൻ.വി, യേശുദാസ്‌ എന്നിവർ 20 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ ‘മിഴികൾ സാക്ഷി’

സംഗീതശിൽപികളുടെ വീണ്ടുമുള്ള ഒത്തുചേരലിലൂടെ നമുക്കു നഷ്ടപ്പെട്ട ശുദ്ധസംഗീതം വീണ്ടും തിരിച്ചുലഭിക്കുകയാണ്‌. യേശുദാസ്‌, എസ്‌. ജാനകി, ചിത്ര എന്നിവരാണ്‌ പിന്നണിഗായകർ.

‘നേർക്കുനേരെ’ എന്ന ചിത്രത്തിനുശേഷം സൈബർവിഷന്റെ ബാനറിൽ വി.ആർ ദാസ്‌, വി. മോഹൻലാൽ എന്നിവർ ചേർന്ന്‌ നിർമിക്കുന്ന ചിത്രത്തിൽ പത്മശ്രീ സുകുമാരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ്‌ കെ.ജയൻ, നെടുമുടിവേണു, ജഗതി, സായികുമാർ, കൊച്ചുപ്രേമൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

തിരക്കഥയും സംഭാഷണവും അനിൽ മുഖത്തല എഴുതുന്നു. രാമചന്ദ്രബാബു ഛായാഗ്രഹണവും കാവാലം നാരായണപ്പണിക്കർ പശ്ചാത്തലസംഗീതവും പാവുമ്പ മനോജ്‌ കലാസംവിധാനവും ഉദയൻ നേമം ചമയവും റാണ വസ്ര്താലങ്കാരവും കൈകാര്യം ചെയ്യുന്നു. വാർത്തകൾ ഃ എബ്രഹാം ലിങ്കൺ. നിശ്ചലഛായാഗ്രഹണം ജി.ആർ ദാസ്‌, വർഗീസ്‌ ചിറ്റാട്ടുകര, സുരേന്ദ്രൻ ചെറുതുരുത്തി എന്നിവരാണ്‌ മാനേജർമാർ.

അശോക്‌ ആർ. നാഥ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പുജയും റിക്കാർഡിംഗും തിരുവനന്തപുരത്ത്‌ നടന്നു. സാംസ്‌കാരികവകുപ്പുമന്ത്രി എം.എ ബേബി നിലവിളക്കു കൊളുത്തി സംരംഭത്തിനു തുടക്കം കുറിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കെ.ആർ മോഹൻ, നെടുമുടി വേണു, വിജയകൃഷ്ണൻ, എം.എഫ്‌ തോമസ്‌, മധു കൈതപ്രം, മനുരാജ്‌, നിർമാതാക്കളായ സുരേഷ്‌കുമാർ, കല്ലിയൂർ ശശി തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Generated from archived content: cinema1_oct18_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here