വിദ്യാബാലൻ V/s അമീഷപട്ടേൽ

മണിച്ചിത്രത്താഴ്‌ റീമേക്ക്‌ ‘ഫൂൽപുലയ്യ’ ബോളിവുഡിൽ ചർച്ചാവിഷയമാകുന്നു. മലയാളത്തിന്റെ അഭിമാനമായ പ്രിയദർശൻ ഒരുക്കിയ സിനിമയിൽ വിദ്യാബാലനും അക്ഷയ്‌കുമാറും ലീഡ്‌റോളിൽ തിളങ്ങി. സിനിമ മലയാളി പ്രേക്ഷകർക്കും പഥ്യമായിക്കഴിഞ്ഞു. ശോഭനയ്‌ക്ക്‌ ദേശീയാംഗീകരം നേടിക്കൊടുത്ത നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ വിദ്യാബാലനെ തിരഞ്ഞെടുത്തത്‌ പ്രിയന്റെ കാസ്‌റ്റിംഗ്‌ മികവിന്‌ ഉത്തമോദാഹരണമാണ്‌. ചെറുപ്പത്തിൽ ശോഭനയുടെ പ്രകടനം കണ്ട്‌ ത്രില്ലടിച്ച വിദ്യയ്‌ക്ക്‌ കഥാപാത്രത്തെ അടുത്തറിയാൻ എളുപ്പത്തിൽ കഴിഞ്ഞു.

അതേസമയം അക്ഷയ്‌കുമാറിന്റെ ജോഡിയായി പ്രത്യക്ഷപ്പെടുന്ന അമീഷാ പട്ടേൽ തന്നെ പോസ്‌റ്ററുകളിൽ നിന്ന്‌ ഒഴിവാക്കിയതിന്‌ അണിയറ പ്രവർത്തകർക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ടോക്‌ഷോകളിലും ചടങ്ങുകളിലും അമീഷ പങ്കെടുത്തില്ല. നായികാപ്രാധാന്യമുള്ള സിനിമയിൽ ഉപനായികയെ ഉയർത്തിക്കാണിക്കുന്നതെങ്ങനെയെന്നാണ്‌ സംവിധായകനടക്കമുള്ളവർ ചോദിക്കുന്നത്‌. മണിച്ചിത്രത്താഴിലെ മോഹൻലാൽ-വിനയപ്രസാദ്‌ ജോഡിയാണ്‌ ഫൂൽഫുലയ്യയിൽ അക്ഷയ്‌കുമാർ-അമീഷ പട്ടേൽ ജോഡിയായി പുനർജ്ജനിച്ചത്‌. എന്തായാലും അമീഷയുടെ പ്രതിഷേധത്തിന്‌ ചെറിയരീതിയിൽ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടത്രെ. കുടുംബചിത്രം ഉൾക്കൊള്ളുന്ന പോസ്‌റ്ററിൽ ഒരു മുഖം പ്രശ്നക്കാരിയായ ഈ താരത്തിന്റേതാണ്‌.

Generated from archived content: cinema1_novem15_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English