‘കഥ പറയുമ്പോൾ’ ഫെയിം എം. മോഹനന്റെ രണ്ടാമതു സംവിധാനസംരംഭത്തിൽ സൂപ്പർ താരം മോഹൻലാൽ നായകനാകുന്നു. ‘കുടുംബചിത്രം’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥയും സംവിധായകന്റേതു തന്നെ കന്നിചിത്രം ‘കഥ പറയുമ്പോളി’ൽ സഹോദരി ഭർത്താവും നായകനടനുമായ ശ്രീനിവാസനായിരുന്നു രചന നിർവ്വഹിച്ചത്. വർണചിത്രയുടെ ബാനറിൽ മഹസുബൈർ നിർമ്മിക്കുന്ന ‘കുടുംബചിത്രത്തിന്റെ ഷൂട്ടിംഗ് പുതുവർഷാരംഭത്തിലായിരിക്കുമെന്നാണ് സൂചനകൾ.
സാഗർ ഏലിയാസ് ജാക്കി’ യാകാനുള്ള അവസാന തയ്യാറെടുപ്പിലാണ് മോഹൻലാൽ. ഷൂട്ടിംഗ് ഒമ്പനിന് ഗോവയിൽ തുടങ്ങും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ഭാവനയും മീനയും നായികാ നിരയിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
Generated from archived content: cinema1_nov8_08.html Author: cini_vision