‘രാഷ്‌ട്ര’ത്തിൽ ലയയും മീരാകൃഷ്‌ണനും

അനിൽ സി.മേനോൻ സംവിധാനം ചെയ്യുന്ന ‘രാഷ്‌ട്ര’ത്തിൽ ലയ സുരേഷ്‌ ഗോപിയുടെ നായികയാകുന്നു. ഇതിനകം മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ നായികയായിക്കഴിഞ്ഞ ലയ ആദ്യമായിട്ടാണ്‌ സുരേഷ്‌ഗോപിയുടെ ജോഡിയാകുന്നത്‌. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞ രാഷ്‌ട്രം ഒരു രാഷ്‌ട്രീയ സിനിമയാണെങ്കിലും സ്‌ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്‌. തെലുങ്കിൽ മുൻനിര നായികയായി തിളങ്ങുന്ന ലയ ‘ഉടയോനി’ൽ മോഹൻലാലിന്റെ നായികയായാണ്‌ ഒടുവിൽ മലയാളത്തിൽ എത്തിയത്‌. സൂപ്പർതാരങ്ങളുടെ വരും ചിത്രങ്ങളിലേക്കും ഈ നായികക്കു ക്ഷണമുണ്ട്‌.

‘രാഷ്‌ട്ര’ത്തിലെ ഉപനായികാവേഷം ടെലിവിഷൻ രംഗത്ത്‌ ശ്രദ്ധേയയായ മീരാകൃഷ്‌ണനാണ്‌. നെടുമുടിവേണുവിന്റെ മകളുടെ വേഷമാണ്‌ മീരയ്‌ക്ക്‌. നെടുമുടിയുടെ മകളായി തന്നെ രാജീവ്‌ വിജയരാഘവന്റെ ‘മാർഗ്ഗ’ത്തിലൂടെയാണ്‌ ഈ യുവനായിക അഭിനയരംഗത്തെത്തിയത്‌. സീരിയലുകളുടെ തിരക്കിൽ നിന്നും സിനിമയിൽ തിരിച്ചെത്താനുളള ശ്രമത്തിലാണ്‌. മെഗാപരമ്പരകളുടെ തിരക്കിൽപ്പെട്ട്‌ സിനിമയിൽ നിന്നുളള മികച്ച അവസരങ്ങൾ വരെ മീരയ്‌ക്ക്‌ ഉപേക്ഷിക്കേണ്ടി വന്നു.

Generated from archived content: cinema1_nov2_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here