റാണി മുഖർജിയുമായുള്ള അഭിഷേക് ബച്ചന്റെ കൂടിക്കാഴ്‌ചകൾ ഒഴിവാക്കുന്നതിൽ ബദ്ധശ്രദ്ധയാണത്രേ ജൂനിയർ ബച്ചന്റെ ഭാര്യയും താരാറാണിയുമായ ഐശ്വര്യറായ് വിവാഹത്തിനു മുമ്പുതന്നെ ഇക്കാര്യത്തെ ചൊല്ലി ഐശ്വര്യയും റാണിയും തമ്മിലടിച്ചിട്ടുണ്ടത്രേ. വിവാഹശേഷം തന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും അഭിഷേകിനെ നായകസ്‌ഥാനത്തു പ്രതിഷ്‌ഠിച്ച് ഐശ്വര്യ മുൻകരുതൽ എടുത്തതും ഈ വാദമുന്നയിക്കുന്നവർക്ക് പിൻബലമാകുന്നു.
അഭിഷേക് – റാണി ജോഡി അണിനിരന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവർ തമ്മിലുള്ള സ്‌ക്രീൻ കെമിസ്‌ട്രി ഇൻഡസ്‌ട്രിയിൽ ചർച്ച ചെയ്യപ്പെടുകയും ഉണ്ടായി. സ്വാഭാവികമായും ഈ താരജോഡിയെ പുതിയ പ്രോജക്ടുകളിൽ സഹകരിപ്പിക്കാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിതരാകുന്നു. എന്നാൽ റാണി നായികയാകുന്ന സിനിമക്ക് ഇനി ഒരിക്കലും അഭിഷേകിന്റെ ഡേറ്റ് ലഭിക്കരുതെന്ന ദൃഢനിശ്ചയത്തിലാണത്രേ ഐശ്വര്യ.
പണ്ട് അമിതാഭ് ബച്ചൻ – ജയാ ബച്ചൻ താരാദമ്പതിമാരുടെ പോരുമായി ചേർന്ന് രേഖയുടെ പേര് ഉയർന്നു കേട്ടതുപോലെ അഭിഷേക് – ഐശ്വര്യ ബച്ചൻമാരുടെ ജീവിതത്തിൽ റാണിയുടെ പേരും വലിച്ചിഴക്കപ്പെടുമെന്നാണ് സൂചനകൾ.
Generated from archived content: cinema1_nov28_08.html Author: cini_vision