ചെറിയ ചെറിയ കള്ളത്തരങ്ങളുള്ള നായകനായി ജനപ്രിയതാരം ദിലീപ് വീണ്ടും പ്രേകഷകമനം കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ഷൂട്ടിംഗിന്റെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഫാസിലിന്റെയും ദീപു കരുണാകരന്റെയും ചിത്രങ്ങളിൽ ഈ ജനുസിൽപ്പെട്ട കഥാപാത്രങ്ങളെ ദിലീപ് പ്രതിനിധീകരിക്കുന്നു. ദീപുവിന്റെ ‘ക്രേസി റാസ്‌ക്കലി’ൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് കള്ളനാകേണ്ടിവരുന്ന വേഷമാണെങ്കിൽ, ഫാസിൽ ചിത്രത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ചില തട്ടിപ്പുകൾ നടത്തേണ്ടിവരുന്ന മോസ് ഡി. സാമുവലായി താരം രൂപം മാറുന്നു.
ദിലീപിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം ‘മീശമാധവനി’ൽ ചേക്ക് ഗ്രാമത്തിന് പ്രിയങ്കരനായ കള്ളനായിരുന്നു. ആക്ഷൻ ഹീറോ ഇമേജിലേക്ക് കൂടുമാറാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതും വെറൈറ്റിക്കുവേണ്ടിയുള്ള പരീക്ഷണങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതുമാണ് താരത്തിന്റെ മനംമാറ്റത്തിന് കാരണമത്രെ ‘ട്വന്റി 20’യുടെ വൻവിജയം ദിലീപിനെ വീണ്ടും വാർത്തകളിൽ നിറച്ചിരിക്കുകയാണിപ്പോൾ
Generated from archived content: cinema1_nov26_08.html Author: cini_vision