ലക്ഷ്‌മി ഗോപാലസ്വാമിയും സുരേഷ്‌ഗോപിയും വീണ്ടും നായികാനായകന്മാരാകുന്നു. ഹരികുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. ജഗദീഷ്. ടി.ജി. രവി, ഇന്ദ്രൻസ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ രചന ശത്രുഘ്‌നൻ നിർവഹിക്കുന്നു. വെറുതെ ഒരു ഭാര്യ ഫെയിം ശ്യാം ധർമ്മന്റേതാണ് സംഗീതം. കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം സിനിമാ മൂവിസിന്റെ ബാനറിൽ ബിജു ജോൺ, സന്തോഷ് മത്തായി എന്നിവർ നിർമിക്കുന്നു.
ഹരികുമാറിന്റെ തന്നെ സിനിമയിലാണ് ഇവർ ആദ്യമായി ഒന്നിച്ചത്. ‘പറഞ്ഞുതീരാത്ത വിശേഷങ്ങൾ’ പക്ഷെ വേണ്ടത്ര ചലനം സൃഷ്‌ടിച്ചില്ല. സുരേഷിന്റെ ‘സ്‌മാർട്ട്‌സിറ്റി’യിലും ലക്ഷ്‌മി ഉണ്ടായിരുന്നു.
Generated from archived content: cinema1_nov24_08.html Author: cini_vision