മണിരത്നം സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലേക്ക് പുറപ്പെടുന്ന പൃഥിരാജ് ഏറെ പ്രതിക്ഷയിലാണ്. കരിയറിൽ ഏറ്റവും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ആറുമാസം മുമ്പ് തയാറെടുപ്പ് നടത്തിയ യുവതാരത്തിനൊപ്പം നായിക ഐശ്വര്യറായി ശ്രീലങ്കൻ ഷൂട്ടിംഗിൽ പങ്കെടുത്തേക്കും. അതിരമ്പിള്ളി ലൊക്കേഷനിൽ ഇരുവരും പങ്കെടുത്തെങ്കിലും പരസ്‌പരം കണ്ടുമുട്ടുകപോലും ഉണ്ടായില്ല. രണ്ടാംഘട്ട ചിത്രീകരണത്തിൽ അഭിഷേക് ബച്ചനും ജോയിൻ ചെയ്‌തേക്കാം. മണിരത്നം സിനിമയുടെ ഷൂട്ടിംഗ് മാസങ്ങൾ നീണ്ടുനിൽക്കുമെന്നണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
വിഖ്യാത സംവിധായകന്റെ പുതിയ സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് വിഭിന്ന അഭിപ്രായങ്ങളാണ് ഇൻഡസ്‌ട്രിയിൽ പരക്കുന്നത്. വിക്രം, പ്രിയാമണി എന്നിവർ യഥാക്രമം രാവണൻ, ശൂർപ്പണഖ എന്നീ കഥാപാത്രങ്ങൾക്കു തുല്യമായ റോളിൽ പ്രത്യക്ഷപ്പെടുമെന്നാണ് പുതിയ വാർത്ത. കുംഭകർണനായി തമിഴ് താരം പ്രഭു പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രഭുവിന്റെ ഭാര്യയായി രഞ്ഞ്‌ജിത എത്തുന്നു. പിഥ്വിരാജ് ശ്രീരാമനാണെന്നും ലക്ഷ്‌മണനാണെന്നും രണ്ടഭിപ്രായംമുണ്ട്. രാവണന്റെ റോളാണെന്നാണ് ആദ്യഘട്ടത്തിൽ പ്രചരിച്ചത്.
Generated from archived content: cinema1_nov19_08.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English