പ്രദർശനശാലകളിലെ പുതിയ ചിത്രങ്ങൾ

സംവിധായകന്റെ തിരിച്ചറിവ്‌

ഏറെ പ്രതീക്ഷകളോടെയാണ്‌ ‘ഫോർ ഫ്രണ്ട്‌സ്‌’ തിയ്യേറ്ററുകളിലെത്തിയത്‌. സീരിയലുകളിൽ വിജയഗാഥ കൊയ്‌ത സജി സുരേന്ദ്രന്റെ കഴിഞ്ഞ ചിത്രം ‘ഹാപ്പി ഹസ്‌ബൻഡ്‌​‍്‌സ്‌’ വൻ വിജയമായിരുന്നു. ആദ്യ രണ്ട്‌ ചിത്രങ്ങളും വിജയമാക്കിയതിന്റെ ആവേശത്തിൽ ഇത്തവണ അല്‌പം ഗൗരവം കലർന്ന പ്രമേയമാണ്‌ ഫോർഫ്രണ്ട്‌സിൽ കൈകാര്യം ചെയ്‌തത്‌. ഹാപ്പിഹസ്‌ബഡ്‌സിന്റെ ടീം തന്നെയായിരുന്നു ഇതിലും. താരചക്രവർത്തി കമലാഹാസനും സാന്നിദ്ധ്യമറിയിക്കുകയുണ്ടായി. പക്ഷേ, കോമഡിയോട്‌ വിടപറഞ്ഞ്‌ പുതിയ പാതയിലേയ്‌ക്ക്‌ വരാമെന്ന ഡയറക്‌ടറുടെ പ്രതീക്ഷയ്‌ക്ക്‌ തിരിച്ചടിയായിരുന്നു ഫോർ ഫ്രണ്ട്‌സിനോട്‌ പ്രേക്ഷകർ കാട്ടിയ വിമുഖത. ഗൗരവമേറിയ പ്രമേയം തനിക്ക്‌ വിധിച്ചിട്ടില്ല എന്ന്‌ സംവിധായകൻ തിരിച്ചറിഞ്ഞു എന്നതാണ്‌ സിനിമാവൃത്തങ്ങളിലെ വർത്തമാനം.

പ്രേക്ഷകരുടെ ആസ്വാദന നിലവാരം വളരണം

റംസാനോട്‌ അനുബന്ധിച്ച്‌ മൂന്നു ചിത്രങ്ങൾ പുറത്തിറങ്ങുകയുണ്ടായി. ശിക്കാർ, എൽസമ്മ എന്ന ആൺകുട്ടി, പ്രാഞ്ചിയേട്ടൻ ആന്റ്‌ ദ്‌ സെയിന്റ്‌. മൂന്നുചിത്രങ്ങളും സാമാന്യം നല്ല ചിത്രങ്ങളായിരുന്നു. പക്ഷെ പ്രേക്ഷകരുടെ അഭിരുചി ഇപ്പോഴും കുറെയൊക്കെ വയലൻസും കോമഡിയും നിറഞ്ഞ ചിത്രങ്ങളോടാണെന്ന്‌ വേണം കരുതാൻ. മൂന്ന്‌ ചിത്രങ്ങളും സാമാന്യം നല്ലവിജയം നേടിയെങ്കിലും ഏറ്റവും മികച്ചതെന്നു പേര്‌ നേടിയ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ പ്രദർശനവിജയത്തിന്റെ കാര്യത്തിൽ മൂന്നാം സ്‌ഥാനത്താണ്‌. സെക്‌സോ, അറുവഷളൻ ഹാസ്യരംഗങ്ങളോ, ആക്‌ഷൻ രംഗങ്ങളോ ഇല്ലാത്ത ഈ ചിത്രത്തിന്‌ സമ്മിശ്രപ്രതികരണമാണ്‌ പ്രേക്ഷകരിൽ നിന്നുണ്ടായത്‌. വയലൻസും കോമഡിസീനുകളും ആവശ്യത്തിലേറെയുള്ള പ്രത്യേകിച്ചും ആദ്യപകുതി – ശിക്കാറിനാണ്‌ പ്രേക്ഷവിജയം കൂടുതൽ നേടാനായത്‌. ഇത്‌ സൂചിപ്പിക്കുന്നത്‌ നമ്മുടെ പ്രേക്ഷകരുടെ ആസ്വാദനനിലവാരം ഇനിയും വളരേണ്ടതുണ്ടെന്നാണ്‌.

നല്ലൊരു ചിത്രമായിരുന്നിട്ടും ‘കോക്ക്‌ടെയിൽ’ പരാജയപ്പെട്ടതും പ്രേക്ഷകപങ്കാളിത്തം കുറഞ്ഞത്‌കൊണ്ടാണ്‌.

Generated from archived content: cinema1_nov18_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English