മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി വീണ്ടും തമിഴിൽ നായകനാകുന്നു. ഷാജി കൈലാസിന്റെ അസോസിയേറ്റ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് മമ്മുട്ടി വീണ്ടും തമിഴകത്തെത്തുന്നത്. രാഷ്‌ട്രീയ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന സിനിമയിൽ തമിഴ്‌താരം രാജ്‌കിരൺ മുഖ്യമന്ത്രിയുടെ വേഷമണിയുകയും നായികയേയും മറ്റണിയറപ്രവർത്തകരേയും തീരുമാനിച്ചിട്ടില്ല. അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കാനാണ് നീക്കം.
മണിരത്നം കെ.ബാലചന്ദർ, രാജീവ് മേനോൻ തുടങ്ങി തമിഴിലെ നമ്പർവൺ സംവിധാകർക്കൊപ്പം മികച്ച സിനിമകളിൽ പങ്കാളിയായ മമ്മൂട്ടി കുറെക്കാലമായി മാതൃഭാഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. ഡേറ്റില്ലാത്തതാണ് പ്രധാന പ്രശ്‌നം. അഴകൻ, ദളപതി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ തമിഴ്‌ജനതയുടെ പ്രിയങ്കരനാക്കിയിരുന്നു.
Generated from archived content: cinema1_nov15_08.html Author: cini_vision