വിവാഹശേഷം സീരിയലുകളിൽ അതിശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ ഉൾക്കൊണ്ട പ്രിയാരാമൻ സിനിമയിൽ വീണ്ടും ഭാഗ്യം പരീക്ഷിക്കുന്നു. നവാഗതനായ മനു രചനയും സംവിധാനവും നിർവഹിക്കുന്ന നാളെ ആണ് പ്രിയയുടെ രണ്ടാംവരവിന് വഴിയൊരുക്കുന്നത്. ശോഭന നീണ്ട ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ പ്രോജക്‌ടിനുണ്ട്. സായ്‌കുമാർ, മനോജ് കെ.ജയൻ, ജഗതി ശ്രീകുമാർ, ടി.ജി.രവി, ഷഫ്‌ന, സുകുമാരി, സംഗീത മോഹൻ എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. ദിലീപ് ഈ ചിത്രത്തിൽ ഗസ്‌റ്റ് റോളിലെത്തുന്ന സൂചനയുമുണ്ട്. നാഗലശേരി ഫിലിംസിന്റെ ബാനറിൽ നാരായണൻ നാഗലശേരി ചിത്രം നിർമ്മിക്കുന്നു.
രജനീകാന്ത്, മമ്മൂട്ടി മോഹൻലാൽ എന്നിവരടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും ജോഡിയായി അഭിനയിച്ചിട്ടുള്ള പ്രിയാരാമൻ നടൻ രഞ്ജിത്തുമായുള്ള വിവാഹത്തെ തുടർന്നാണ് സിനിമയിൽ നിന്നും അകലം പാലിച്ചത്. കെ.കെ.രാജീവിന്റെ ഓർമ്മ സീരിയലിൽ ഭാവപൂർണിമകൊണ്ട് പ്രിയ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയിരുന്നു.
Generated from archived content: cinema1_nov13_08.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English