സൂപ്പർസ്‌റ്റാർ മോഹൻലാൽ വീണ്ടും ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുന്നു. ഓംകാര, കാമിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ചലനങ്ങൾ സൃഷ്‌ടിച്ച വിശാൽ ഭരദ്വരാജിന്റെ ‘സെവൻ’ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാകും ലാൽ ഹിന്ദിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഹ്യതിക് റോഷനും പ്രിയങ്ക ചോപ്രയുമായിരിക്കും മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൽ പ്രിയങ്ക ചോപ്രയ്‌ക്ക് ഏഴു ഭർത്താക്കൻമാരുണ്ടെന്നും അതിൽ പ്രധാനിയുടെ വേഷമാണ് ലാലിനെന്നുമാണ് അഭ്യൂഹം.
Generated from archived content: cinema1_nov12_09.html Author: cini_vision