ഗ്ലാമർ പ്രദർശനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാത്തതിനാൽ ടീനേജ് നായിക ഭാമ അത്തരം തമിഴ് പ്രൊജക്‌ടുകൾ ഒഴിവാക്കുന്നു. തമിഴകത്തെ നമ്പർ വൺ സംവിധായകരുടെ ഓഫർവരെ സുന്ദരി നിരാകരിച്ചു കഴിഞ്ഞു. അയ്യാ, താമരഭരണി എന്നീ ചിത്രങ്ങളിലൂടെ തരംഗം സൃഷ്‌ടിച്ച ഹരിയുടെ പുതിയ ചിത്രത്തിൽ ഗാനരംഗത്ത് ഗ്ലാമർപ്രദർശിപ്പിക്കണമെന്ന നിർദേശം ഭാമ പൂർണ്ണമായും അവഗണിച്ചു. പാട്ടു സീനിൽ അൽപസ്വൽപം തുറന്നുകാണിക്കമെന്നായിരുന്നുവത്രെ സംവിധായകന്റെ അഭ്യർത്ഥന. സൂപ്പർതാരം നായകനായുള്ള, മികച്ച ബാനറിലൊരുങ്ങുന്ന ചിത്രമായാൽ കൂടി ഗ്ലാമർ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്ന് താരം പറയുന്നു.
‘അയ്യാ’യിൽ നയൻതാരയും ‘താമരഭരണി(’യിൽ മുക്തയും ഗാനരംഗങ്ങളിൽ പരിധിവിട്ട് ഗ്ലാമർ പ്രദർശനം നടത്തിയതാണ്. മറ്റൊരു മലയാളി നായികയായ ഭാമയെയും ഇത്തരത്തിൽ അവതരിപ്പിക്കാൻ സംവിധായകൻ ഹരിയെ പ്രേരിപ്പിച്ചതത്രെ.
Generated from archived content: cinema1_nov12_08.html Author: cini_vision