മംമ്‌ത മാധവന്റെ നായിക

മീരാജാസ്‌മിൻ, ഭാവന, ഗീതുമോഹൻദാസ്‌ എന്നിവർക്കു പിന്നാലെ മറ്റൊരു മലയാളി സുന്ദരി കൂടി മാധവന്റെ നായികയാകുന്നു. മംമ്‌ത മോഹൻദാസിനാണ്‌ മാധവന്റെ പുതിയ തമിഴ്‌ചിത്രത്തിൽ നായികയാകാൻ നറുക്ക്‌ വീണിട്ടുളളത്‌. കമലിന്റെ പുത്രി ശ്രുതിയെയാണ്‌ നേരത്തെ നായികയായി നിശ്ചയിച്ചിരുന്നത്‌.

തമിഴ്‌-തെലുങ്ക്‌-മലയാളം ഭാഷകളിൽ മംമ്‌തയുടെ ഇമേജ്‌ കുത്തനെ ഉയർന്നിരിക്കുകയാണിപ്പോൾ. കഥപറയുമ്പോൾ തമിഴ്‌- തെലുങ്ക്‌ റീമേക്കുകളിൽ ഇടംപിടിച്ചത്‌ താരത്തിന്‌ തുണയായി. രജനി സൂപ്പർസ്‌റ്റാറായി നിറയുന്ന റീമേക്കുകളിൽ നായികയായും അതിഥിതാരമായും മംമ്‌ത എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്‌. തെലുങ്കിൽ ജഗപതി ബാബു അവതരിപ്പിക്കുന്ന ബാർബറുടെ ഭാര്യാവേഷമാണെങ്കിൽ, തമിഴിൽ സിനിമാ നടിയായി ഗസ്‌റ്റ്‌ റോളിൽ സുന്ദരി പ്രത്യക്ഷപ്പെടുന്നു.

റഹ്‌മാൻ നായകനാകുന്ന ‘മുസാഫിർ’ ആണ്‌ മംമ്‌ത പുതുതായി ഡേറ്റ്‌ നൽകിയ മലയാള ചിത്രം.

‘മയൂഖ’ത്തിലൂടെ സംവിധായകൻ ഹരിഹരൻ കണ്ടെടുത്ത മംമ്‌തക്ക്‌ മാതൃഭാഷയിൽ ഇനിയും വേണ്ടത്ര തിളങ്ങാനായിട്ടില്ല. അതേസമയം തെലുങ്കിൽ പിന്നണിഗായിക എന്ന നിലയിലും മംമ്‌ത പേരെടുത്തു കഴിഞ്ഞു.

Generated from archived content: cinema1_may8_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here