‘ചോക്ലേറ്റി’ന്റെ വൻവിജയത്തിനുശേഷം ക്യാമ്പസ് പശ്ചാത്തലമുളള സിനിമയിൽ പൃഥ്വിരാജ് വീണ്ടും നായകനാകുന്നു. ദീപൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയായി പൃഥ്വി വേഷമിടുന്നു. മുല്ല ഫെയിം എം. സിന്ധുരാജാണ് തിരക്കഥ രചിക്കുന്നത്. ബെസ്‌തേ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന സിനിമയിൽ പൃഥ്വിക്ക് രണ്ടു നായികമാരുണ്ട്. ക്യാമ്പസ് പ്രണയം പശ്ചാത്തലമാകുന്ന സിനിമയുടെ സംഗീതസംവിധാനം രാഹുൽരാജ് നിർവഹിക്കുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുളള പ്രൊജക്‌ടാണിത്. ഷാജി കൈലാസിന്റെ അസോസിയേറ്റായി ശ്രദ്ധ നേടിയ ചലച്ചിത്രപ്രവർത്തകനാണ് ദീപൻ.
തമിഴകത്ത് തിരക്കോട് തിരക്കാണ് പൃഥ്വിരാജിന്. നാലു തമിഴ്‌ചിത്രങ്ങളിലേക്കാണ് പുതുതായി കരാറായിരിക്കുന്നത്. തെലുങ്കിലും താരത്തിന് അവസരങ്ങളേറിയിട്ടുണ്ട്.
Generated from archived content: cinema1_may5_08.html Author: cini_vision